മലയാള തനിമയുള്ള സര്‍ദാര്‍

WDWD
1930 ലെ ഒന്നാം വട്ടമേശസമ്മേളനത്തില്‍ ഗാന്ധിജ-ിയോടൊപ്പം പങ്കെടുത്തൊരു മലയാളിയുണ്ടായിരുന്നു - സര്‍ദാര്‍ കെ.എം.പണിക്കര്‍. സ്വന്തം പ്രവൃത്തിമണ്ഡലത്തിന്‍റെ സവിശേഷതകൊണ്ടും വൈവിദ്ധ്യം കൊണ്ടും അദ്ദേഹം ഒരത്ഭുത ജീവിയായാണ് പലര്‍ക്കും തോന്നിയത്

നയതന്ത്ര രംഗത്ത് വിശ്വപ്രസിദ്ധന്‍, ചരിത്രകാരന്‍, സാഹിത്യകാരന്‍, കലാശാല പ്രഫസര്‍, നാട്ടുരാജ-്യ സംഘടനകളുടെ സെക്രട്ടറി, നെഹ്റുവിന്‍റെയും ഗാന്ധിജിയുടെയും മിത്രം, ഒപ്പം ഒരു നാട്ടുരാജ്യത്തിലെ പ്രധാനമന്ത്രിയും.

ഇതെല്ലാമായിരുന്നു കുട്ടനാട്ടു കാവാലത്തെ ചാലയില്‍ തറവാട്ടിലെ കെ.എം.പണിക്കര്‍ എന്ന മാധവ പണിക്കര്‍.1895 ജൂണിലായിരുന്നു ജനനം.കൊല്ലവര്‍ഷം 1069 ഇടവമാസം ഉത്രം നക്ഷത്രത്തില്‍.

1963 ഡിസംബര്‍ 10ന് അദ്ദേഹം അന്തരിച്ചു. മൈസൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായിരിക്കെ യോഗത്തില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ദേശീയ പത്രപ്രവര്‍ത്തന രംഗത്ത് സ്വന്തം സ്ഥാനം ഉറപ്പിക്കുകയും അതോടൊപ്പം മലയാള ഭാഷയ്ക്കും സംസ്കാരത്തിനും നിസ്തുലമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത വ്യക്തിയാണ് സര്‍ദാര്‍ കെ.എം.പണിക്കര്‍.

കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റായിരുന്നു


മെട്രിക്കുലേഷന്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ ക്ളോറോഫോം കഴിച്ച് ആത്മഹത്യക്ക് തുനിഞ്ഞ മാധവപണിക്കര്‍ക്ക് കാലം പക്ഷെ, കരുതിവച്ചത് മറ്റൊന്നായിരുന്നു. അസൂയാര്‍ഹമായ പദവികള്‍ പിന്നീട് മാധവപ്പണിക്കരെ തേടിയെത്തുകയായിരുന്നു.

കോട്ടും സൂട്ടുമാണ് വേഷമെങ്കിലും അടിതൊട്ടുമുടിവരെ തനിമലയാളിയായിരുന്നു കെ.എം.പണിക്കര്‍. 1952 ല്‍ അദ്ദേഹമെഴുതിയ ആത്മകഥ തന്നെ ഇതിനു മികച്ച ഉദാഹരണം

കാവാലം നാരായണ പണിക്കര്‍, ഡോ.അയ്യപ്പ പണിക്കര്‍ എന്നിവര്‍ അദ്ദേഹത്തിന്‍റെ അനന്തരവന്മാരാണ്.

പ്രഥമിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ഓക്സ്ഫോര്‍ഡിലേക്കു പോയി. അതിനുമുന്‍പു തന്നെ മലയാള സാഹിത്യ രംഗത്ത് അദ്ദേഹത്തിന്‍റെ പേര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇംഗ്ളണ്ടിലെത്തിയതില്‍ പിന്നെ ഇംഗ്ളീഷിലും എഴുതിത്തുടങ്ങി.

അലിഗഡ് സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രഫസറായിരുന്ന കെ.എം.പണിക്കര്‍ കേരള ചരിത്രത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ പഠനങ്ങളും നടത്തിയിട്ടുണ്ട്.

കശ്മീര്‍, പട്യാല, ബിക്കാനീര്‍ തുടങ്ങിയ കരുത്തരായ നാട്ടുരാജ-ാക്കന്മാരുടെ ഉപദേഷ്ടാവും ദിവാന്‍ജ-ിയും പ്രധാനമന്ത്രിയും മറ്റും ആയിരുന്ന കാലത്താണ് മാധവ പണിക്കര്‍ സര്‍ദാര്‍ കെ.എം.പണിക്കരായി മാറിയത്.

അകാലി പ്രശ്നം പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാനായി ഗാന്ധിജ-ി ഒരിക്കല്‍ പണിക്കരെ പഞ്ചാബിലേക്കയച്ചിരുന്നു. നാട്ടുരാജ-ാക്കന്മാരുടെ കൂടിയാലോചനാ സമിതിയായിരുന്ന നരേന്ദ്രമണ്ഡലത്തിന്‍റെ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.

ഇന്ത്യയിലെ നാട്ടു രാജ-്യങ്ങളുടെ പ്രശ്നങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ നയതന്ത്രപ്രതിനിധിയായി പണിക്കരെ പലതവണ നിയോഗിക്കുകയുണ്ടായി. കശ്മീര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.

നാട്ടുരാജ-ാക്കന്മാരുടെ പ്രതിനിധിയായാണ് പണിക്കര്‍ ബ്രിട്ടീഷുകാരുമായി ചര്‍ച്ച നടത്തിയതെങ്കിലും ഇന്ത്യന്‍ റിപ്പബ്ളിക്കിന്‍റെ അഖണ്ഡതയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടിയാണ് അദ്ദേഹം വാദിച്ചിരുന്നത്.

സ്വാതന്ത്ര്യത്തിനു ശേഷം ചൈന, ഫ്രാന്‍സ്, ഈജ-ിപ്ത് എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിയായും സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു.

അടിസ്ഥാനപരമായി ചരിത്രകാരനാണ് കെ.എം.പണിക്കര്‍. അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ ചരിത്രാവലോകനം എന്ന ഗ്രന്ഥം ഇന്ത്യയുടെ പൂര്‍വപിതാക്കള്‍ നടത്തിയ മഹത്തായ സാംസ്കാരിക സമന്വയത്തെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

വൈദിക ദേവനായ രുദ്രനെ പൂര്‍വ നാഗരീകതയുടെ പിതൃദേവതയില്‍ സന്നിവേശിപ്പിച്ച് മഹേശ്വര സങ്കല്‍പവും ത്രിമൂര്‍ത്തി സങ്കല്‍പവും സൃഷ്ടിച്ച് നമ്മുടെ പൂര്‍വപിതാക്കള്‍ നടത്തിയ സാംസ്കാരിക സമന്വയം മറ്റൊരു ചരിത്രകാരനോ വേദപണ്ഡിതനോ ഇത്ര ഫലപ്രദമായി പ്രതിപാദിച്ചിട്ടിള്ള എന്ന് ആര്‍.എസ്.കുറുപ്പ് ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക