‘ആഴ്ചമേള’ പംക്തിയില്‍ സി എം പി നേതാവ് എം വി രാഘവന്‍, ചിന്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍, എന്‍ സി പി സംസ്ഥാന പ്രസിഡന്‍റ് കെ മുരളീധരന്‍, പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി, യുവതാരം ജയസൂര്യ, നടന്‍ ടി ജി രവി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
PRO
PRO
രണ്ട് വശങ്ങളുണ്ടെങ്കിലും കുറച്ച് ഭേദം വി എസ് അച്യുതാനന്ദനാണ്. ഗ്രൂപ്പിസത്തിന്‍റെ ദൂഷ്യമുണ്ടെങ്കിലും ഭേദം അച്യുതാനന്ദനാണ്. പിണറായി ധിക്കാരിയാണ്. നായനാര്‍ വലിയ അധികാരമോഹിയാണ്. തന്‍റെ കാര്യം നോക്കുമെന്നല്ലാതെ ഒരു നിഷ്കളങ്കതയുമില്ല. -എം വി രാഘവന്‍ **********
PRO
PRO
ഇടതുപക്ഷത്തെ കുഞ്ഞാലിക്കുട്ടിയാണ് പിണറായി. രാഷ്ട്രീയ പാര്‍ട്ടികളിലുള്ള കുഞ്ഞാലിക്കുട്ടിമാരാണ് സ്വന്തം പ്രസ്ഥാനത്തിന്റെ ശവക്കുഴി തോണ്ടുന്നത്. രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെയും പി.എസ്. ശ്രീധരന്‍പിള്ള ബി.ജെ.പിയിലെയും കെ.ഇ. ഇസ്മയില്‍ സി.പി.ഐയിലെയും കെ. മുരളീധരന്‍ എന്‍.സി.പിയിലെയും കുഞ്ഞാലിക്കുട്ടിമാരാണ് - സിവിക് ചന്ദ്രന്‍ **********
PRO
PRO
തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് എന്തെങ്കിലും തെളിവു കിട്ടിയാല്‍, എന്നെ ജയിലില്‍ അടയ്‌ക്കുകയോ വെടിവച്ച് കൊല്ലുകയോ ചെയ്തോളൂ. അറസ്റ്റിലായ അബ്ദുള്‍ ഹാലിമുമായി എനിക്ക് ബന്ധമുണ്ടെന്ന് എന്തെങ്കിലും തെളിവു കിട്ടുകയോ ഒരു ഫോണ്‍ വിളിയുടെ തെളിവെങ്കിലും ഹാജരാക്കുകയോ ചെയ്‌താല്‍ പി ഡി പി പിരിച്ചുവിടാന്‍ തയ്യാറാണ്. മുമ്പ് ഐ എസ് എസ്സിലോ പി ഡി പി യിലോ ഉണ്ടായിരുന്ന നിരവധി പേര്‍ പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്. അവര്‍ ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ അതിനു ഞാനാണോ ഉത്തരവാദി. -അബ്ദുല്‍ നാസര്‍ മദനി **********
PRO
PRO
ഞാനിതു വരെ ആരെയും പാരവച്ചിട്ടില്ല. അതു കൊണ്ടു തന്നെ ആരുടെ മുഖത്തും എപ്പോള്‍ വേണമെങ്കിലും നോക്കാം. എന്റെ തലമുറയിലെ എല്ലാവരും അങ്ങനെ തന്നെയാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, നരേന്‍, ഇന്ദ്രജിത്ത്...എല്ലാവരുമായും നല്ല ബന്ധത്തിലാണ്. ഞങ്ങള്‍ പരസ്‌പരം സഹായിക്കാറേയുള്ളു, ഉപദ്രവിക്കാറില്ല. - ജയസൂര്യ **********
PRO
PRO
കോണ്‍ഗ്രസ്സിലേക്കുള്ള മടക്കം ഇപ്പോള്‍ പരിഗണിക്കുന്നില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒന്നും അടഞ്ഞ അധ്യായമായില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് എന്‍സിപിയുടെ മുന്നണി പ്രവേശം സാധ്യമാകും. യുപിഎയെ എതിര്‍ക്കുന്ന ഇടതുപക്ഷവുമായി സംസ്ഥാനത്ത് എന്‍സിപിയ്ക്ക് സഹകരിക്കാനാവില്ല. -കെ. മുരളീധരന്‍ **********
PRO
PRO
അഭിനയിക്കാത്ത 'ബിറ്റുകള്‍' എന്നറിയപ്പെടുന്ന അശ്‌ളീല രംഗങ്ങള്‍ ഞാനാണെന്നു തോന്നിക്കും വിധം കുട്ടിച്ചേര്‍ക്കുന്നതില്‍ മനപ്രയാസം തോന്നിയിട്ടുണ്ട്. ഒരു സംവിധായകനായിരുന്നു ഇതിനു പിന്നില്‍. ഒരു ദിവസം ഞാനയാളെ വളരെ ലോഹ്യത്തില്‍ വിളിച്ച് തോളില്‍ കയ്യിട്ട് ലാബിന്റെ മൂലയിലേക്ക് മാറ്റി നിര്‍ത്തി കരണക്കുറ്റി നോക്കി ചുട്ട പെട കൊടുത്തു! - ടി ജി രവി **********