പലര്‍ക്കും പ്രേതങ്ങളെ നേരിട്ടു കണ്ടതായി അനുഭവങ്ങള്‍- എന്താണ് സത്യം?
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (13:29 IST)
PRO
പ്രേതകഥകളും അനുഭവങ്ങളും കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല.
പലരും തങ്ങള്‍ക്ക് പ്രേതാനുഭവങ്ങള്‍ ഉണ്ടായതായി വെളിപ്പെടുത്താറുണ്ട്. പാതി ഭാവനയും കഥാരചനാപാടവവും ചേര്‍ന്ന ഇത്തരം കഥകള്‍ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്.എന്തിലും മാര്‍ക്കറ്റ് കണ്ടെത്തുന്ന പാശ്ചാത്യ് മാധ്യമങ്ങള്‍ ഈ പ്രേതദര്‍ശന വാര്‍ത്തകള്‍ക്കും പറക്കും തളിക വാര്‍ത്തകള്‍ക്കും നല്ല പ്രാധാന്യവും കൊടുക്കും.
എന്താണ്പ്രേതദര്‍ശനമെന്ന് പറയുന്നത് - അടുത്ത പേജ്
PRO
അറിവില്ലായ്മയും അജ്ഞതയുമാണ് അന്ധവിശ്വാസങ്ങള്‍ക്ക് കാരണമെന്നു പറയുമ്പോഴും പല വിദ്യാസമ്പന്നരായ യുവാക്കളും ഇപ്പോഴും പ്രേതങ്ങളില്‍ വിശ്വസിക്കുന്നുണ്ടെന്നത് ഞെട്ടിക്കും.
അടുത്തെയിടെ അമേരിക്കയില്‍ നടന്ന സിബിഎസ് സര്‍വേയില്‍ അമേരിക്കന്‍ ജനതയില്‍ പകുതിയിലേറെ പേരും പ്രേതങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 22 ശതമാനം പേര്‍ പറയുന്നത് അവര്‍ പ്രേതങ്ങളെ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ്. എന്താണ് ഈ അനുഭവങ്ങള്‍ക്ക് കാരണമെന്ന് നമുക്ക് ഒന്നുനോക്കാം.
പ്രേതാനുഭവങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഗവേഷകന്‍ ലോയ്ഡ് ഓര്‍ബാക് പറയുന്നു: തനിക്ക് ഒരു കേസ് വന്നിരുന്നു, ഒരു കുടുംബം പുതിയ ഒരു വീട്ടിലേക്ക് താമസം മാറി. ഒരു പ്രത്യേക മുറിയിലെത്തുമ്പോള്‍. അവര്‍ക്ക് ക്ഷീണമനുഭവപ്പെടുകയും തലവേദനയനുഭവപ്പെടുകയും മുറിയുടെ പലഭാഗങ്ങളിലും നിഴല്‍ രൂപികള്‍ നില്‍ക്കുന്നതായി നോക്കുകയും ചെയ്തു.
എന്താണ് അതിന് കാരണമെന്ന് ഓര്‍ബിക് വിശദീകരിക്കുന്നു
വീടിന്റെ ആ മുറിയുടെ അടിയിലൂടെ അതിശക്തമായ വൈദ്യുത പ്രവാഹമുള്ള ലൈനുകള്‍ കടന്നു പോകുന്നുണ്ട്. ഇത് അവരുടെ ചുറ്റും ഒരു ളോ ഫ്രിക്കന്‍സി ഇലക്ട്രോ മാഗ്നറ്റിക് വലയം ഉണ്ടാക്കും അതിനോട് തലച്ചോര്‍ പ്രതികരിക്കുമ്പോഴാണത്രെ ഈ അനുഭവം ഉണ്ടാകുന്നത്. ലോ ഫ്രിക്വന്‍സി ഇന്‍ഫ്രാ തരംഗങ്ങള്‍ മനുഷ്യരില്‍ ചിലപ്പോള്‍ ഭിതിയുണര്‍ത്താനും പര്യാപ്തമാണത്രെ.
എന്താണ് ഇരുട്ടില്‍ നീങ്ങുന്ന പ്രകാശരൂപങ്ങള്‍- അടുത്ത പേജ്
PRO
ഇരുട്ടില്‍ നീങ്ങുന്ന പ്രേതരൂപങ്ങളെ കണ്ടതായി പലപ്പോഴും പറയാരുണ്ട്. എന്താണ് ശാസ്ത്രലോകം നല്‍കുന്ന ഉത്തരം ?.
അദ്യ ഉത്തരം ഒപ്ടിക്കല്‍ ഇല്യൂഷനെന്നതാണ്. പ്രകാശങ്ങള്‍ മറ്റൊരു പ്രതലത്തില്‍ തട്ടി ഒരു കോണില്‍ പ്രതിഫലിച്ചത്. വെള്ളക്കെട്ടുള്ള സ്ഥലത്ത് നിലത്ത് കിടക്കുന്ന കണ്ണാടിയില്‍ നിന്നും പ്രകാശം പ്രതിഫലിച്ചതിനാല്‍ ഭയപ്പെട്ട സംഭവങ്ങള്‍ നാട്ടുമ്പുറത്ത് ചോദിച്ചാല്‍ അറിയാം.
മറ്റൊന്ന് പാരൈഡോലിയ(Pareidolia ) എന്ന പ്രതിഭാസമാണ്.
അതായത് ഒരാള്‍ ചന്ദ്രനില്‍ മുയലിനെക്കാണുന്നതിനും മനുഷ്യന്റെ മുഖം കാണുന്നതും മറ്റുമാണ് ഇതിന്റെ ഉദാഹരണം. അതായതും തലച്ചോറും കണ്ണുകളും നമ്മെ ചിലപ്പോള്‍ കബളിപ്പിച്ചേക്കാം.
ചാത്തനേറ്- അടുത്ത പേജ്
PRO
മള്‍ട്ടിപ്പിള്‍ പേര്‍സാണിലിറ്റി ഡിസോര്‍ഡര്‍, മണിച്ചിത്രത്താഴിലൂടെ നമുക്ക് പരിചയമായ വാക്ക്. സിനിമയില്‍ ക്ലോക്ക് കല്ലേറ് കൊണ്ടുപൊട്ടുന്നതും കൂജ തരുന്നതുമെല്ലാം നമ്മെ ഭയപ്പെടുത്തി. ഇതുപോലെ തന്നെ പലവീടുകളിലും എവിടെ നിന്നോ പറന്നുവന്ന കല്ലുകള്‍ ഓട് പൊട്ടിക്കുന്നതും വസ്തുക്കള്‍ താഴെ വിണു തകരുകയും ചെയ്യുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
ചാത്തനേറെന്ന് പറഞ്ഞ് പലരും ഇതിനായി പൂജകളും വഴിപാടുകളും നടത്തും. പലപ്പോഴും ഈ ചാത്തനേറ് കയ്യോടെ പിടികൂടിയിട്ടുണ്ട്. വേണ്ടത്ര പരിഗണന കിട്ടാത്ത കുട്ടിയോ, ദേഷ്യമുള്ള വേലക്കാരിയോ മറ്റോ ആകുന്ന സംഭവവും വിരളമല്ല.
ഗാസിപൂരിലെ ഗാര്‍മെന്റ് ഫാക്ടറിയിലെ പ്രേതങ്ങള്‍- അടുത്ത പേജ്
PRO
ഗാസിപൂരിലെ ഗാര്‍മെന്റ് ഫാക്ടറിയിലെ വിജനമായ ഇടങ്ങളില്‍ പ്രേതങ്ങളെ കണ്ടുവെന്നും അവ ആക്രമിക്കാനെത്തിയെന്നും ജീവനക്കാര്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ആദ്യമാദ്യം ഫാക്ടറി അധികൃതര്‍ അത് തള്ളിക്കളഞ്ഞു.
പ്രേതങ്ങളുടെ ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 3500 ഓളം വരുന്ന ജീവനക്കാര്‍ അക്രമമുണ്ടാക്കുകയും ഫാക്ടറി ഉപകരണങ്ങള്‍ തകര്‍ക്കുകയും ഉടമ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് സംഭവം ഗുരുതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യമായത്.
ഫാക്ടറിയില്‍ പലപ്പോഴു പ്രേതങ്ങള കാണുന്നെന്നും ടോയ്ലറ്റുകളിലും മറ്റും അവ തങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായും സ്ത്രീകള്‍ പോലും പരാതിപ്പെടുകയായിരുന്നു. എന്നാല്‍ മാനേജ്മെന്റ് ഇതൊക്കെ ചിരിച്ചു തള്ളിയതോടെ ജീവനക്കാര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങുകയായിരുന്നുവെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ആറുമാസമായി ഫാക്ടറിയില്‍ തുടര്‍ച്ചയായുണ്ടായ മരണങ്ങളുടെ പരിണിതഫലമായുണ്ടായ മാനസിക പ്രശ്നമാണിതെന്നാണ് മാനസികരോഗ വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് 129 ഓളം ജീവനക്കാര്‍ ഫാക്ടറിയിലുണ്ടായ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റുള്ള ജീവനക്കാര്‍ മാനസികമായി തകര്‍ന്നെന്നും മരിച്ചവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഭീതി മനസ്സില്‍ നിന്നും വിട്ടുപോകാത്തത് കൊണ്ടുള്ള മാനസികവിഭ്രമമാണ് അതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ആരെങ്കിലും ഒരാള്‍ എന്തെങ്കിലും കണ്ട് ഭയപ്പെട്ടതായിരിക്കുമെന്നും തുടര്‍ന്ന് ഈ വാര്‍ത്ത പ്രചാരത്തിലായിരിക്കുമെന്നും അതിനെത്തുടര്‍ന്നാണ് എല്ലാവര്‍ക്കും പ്രേതദര്‍ശനമെന്ന തോന്നാല്‍ ഉണ്ടായതെന്നും ഈ കേസ് പഠിക്കുന്ന സൈക്കോളജിസ്റ്റുകള്‍ പറഞ്ഞു.
പ്രേതങ്ങള്‍ കുട്ടികളെ ഉപദ്രവിക്കുന്നെന്ന് രക്ഷിതാക്കള്‍- അടുത്ത പേജ്
PRO
ചെന്നൈ: ആദ്യം എല്ലാവരും തമാശയായാണ് കരുതിയത്. ഒന്നോ രണ്ടോ കുട്ടികള്‍ പറയാന്‍ തുടങ്ങിയ പരാതി സ്‌കൂളില്‍ പഠിയ്‌ക്കുന്ന നാനൂറോളം കുട്ടികള്‍ ആവര്‍ത്തിച്ചു. ഉപദ്രവമേല്‍ക്കുകയും യൂണിഫോമിന് പിന്നില്‍ രക്തക്കറ പുരളുകളും ചെയ്‌തുവെന്നാണ് കുട്ടികള്‍ പരാതിപ്പെട്ടത്.
ചെന്നൈയിലെ ന്യൂ വാഷര്‍മാന്‍പേട്ടിലെ ഒരു വിദ്യാലയത്തിലാണ് സംഭവം നടന്നത്. കാണാന്‍കഴിയാത്ത ആരോ കുട്ടികളെ ഉപദ്രവിയ്‌ക്കുകയും വസ്‌ത്രത്തില്‍ രക്തക്കറ പുരട്ടുകയും ചെയ്യുന്നുണ്ടെന്നും അത് പ്രേതബാധമൂലമാണെന്നും രക്ഷിതാക്കളാണ് പറഞ്ഞത്. ഇവര്‍ സ്‌കൂളിന് പുറത്ത് തടിച്ചുകൂടി പ്രേതശല്യം ഒഴിവാക്കാന്‍ പരിഹാരപൂജകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് അധികൃതര്‍ സ്‌കൂള്‍ ഒരു ദിവസത്തേയ്‌ക്ക് അടച്ചിട്ടു.
കാണാന്‍ കഴിയാത്ത ആരോ കുട്ടികളെ ഉപദ്രവിയ്‌ക്കുന്നുണ്ടെന്നും ചില പെണ്‍കുട്ടികള്‍ക്ക് ഇതുകാരണം രാത്രിയില്‍ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഒടുവില്‍ ഡെപ്യൂട്ടി കമ്മീഷണറും ജോയിന്റ് കമ്മീഷണറും വിഷയത്തില്‍ ഇടപെട്ട് ശക്തമായ താക്കീത് നല്‍കിയതോടെ ഈ പരാതി ക്രമേണ ഇല്ലാതാവുകയും ചെയ്തു. ഏതോ ഒരു കുട്ടിയുടെ മനസില്‍ തോന്നിയ പേടിയാണത്രെ എല്ലാവരുടെയും മനസില്‍ മാസ് ഹിസ്റ്റീരിയായി ബാധിച്ചത്.
ഓജോ ബോര്‍ഡ് പ്രേതസല്ലാപം- അടുത്ത പേജ്
PRO
സെല്‍ഫ് ഹിപ്നോട്ടിസത്തിന്റെ മറ്റൊരു രൂപമാണോജോ ബോര്‍ഡെന്ന് ഇതിനെപ്പറ്റി പഠനം നടത്തിയ മനശാസ്ത്രഞ്ജര്‍ സംശയലേശമില്ലാതെ പറയുന്നു. ഓജോ ബോര്‍ഡില്‍ പരേതാത്മാവിന്റെ സാന്നിധ്യമുണണ്ടാവുന്നില്ലെന്നും നമ്മുടെ തന്നെ മനസാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറയുന്നു.
നാണയത്തില്‍ കൈവഛ്സിരിക്കുന്ന വ്യക്തിയുടെ ബോധമനസ്സിനുമേല്‍ ഉപബോധമനസ്സ് ആധിപത്യം സ്ഥാപിക്കുന്നതിന്റെ തുടര്‍ച്ചയാണ് ബോര്‍ഡിലെ ചലനങ്ങളെന്ന് വ്യക്തമാക്കുന്നുണ്ട്.
ഉപബോധമനസ്സ് ഒരാളുടെ പ്രവൃത്തി ഏറ്റെടുത്താല്‍ അവ താന്‍ ചെയ്യുന്നതാണെന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടാകില്ലെന്നും മനസ്സിലെ നിഗൂഢ ആഗ്രഹങ്ങളും അറിവുകളും മാത്രമാണ് പുറത്തുവരുന്നതെന്നും ഇവര്‍ പറയുന്നു
ഇത്തരത്തില്‍ പോകുന്നു നിരവധി വിചിത്ര കല്‍പ്പനകളും കഥകളും. പ്രേതങ്ങളും ഭീകരജീവികളും ഇപ്പോഴും വിഹരിക്കുന്ന സ്ഥലങ്ങളുണ്ട്. നമ്മുടെ മനസ്സിന്റെ അകത്തളങ്ങള്‍ ആണവയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിശ്വാസവും അന്ധവിശ്വാസത്തെയും പലപ്പോഴും വേര്‍തിരിക്കപ്പെടുന്നത് യുക്തിയുടെ നേരീയ നൂലിഴയാലാണെന്നും അവര്‍ വ്യക്തമാക്കുന്നു.