ചാള്‍സ് ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം പ്രസിദ്ധീകരിച്ചിട്ട് 2008 നവംബര്‍ 24 ന് 149 വര്‍ഷം പിന്നിട്ടു
1859 നവംബര്‍ 24ന് പുറത്തിറങ്ങിയ 'ജീവി വര്‍ഗത്തിന്‍റെ ഉത്ഭവം' എന്ന പുസ്തകത്തിലാണ് , വിശ്വപ്രസിദ്ധ ബ്രിട്ടീസ് പ്രകൃതി ശാസ്ത്രജ്ഞനായ ഡാര്‍വിന്‍ പരിണാമത്തെക്കുറിച്ചുള്ള ആശയം അവതരിപ്പിച്ചത്.
ജീവികളുടെ പ്രകൃത്യാ ഉള്ള അടിസ്ഥാനാവശ്യങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും ഡാര്‍വിന്‍ ഈ പുസ്തകത്തില്‍ പറയുന്നുണ്ട്.
ഈ സിദ്ധാന്തങ്ങളുടെ പിതൃത്വം വാസ്തവത്തില്‍ ഡാര്‍വിനേക്കാളുപരി ആല്‍ഫ്രഡ് റസ്സല്‍ വാലസ് എന്ന ശാസ്ത്രജ്ഞന് അവകാശപ്പെട്ടതാണ്. 'മനുഷ്യപരിണാമം' എന്ന പുസ്തകത്തില്‍ ഇക്കാര്യം ഡാര്‍വിന്‍ തന്നെ സമ്മതിക്കുന്നുണ്ട് .
1858 ല്‍ പരിണാമത്തെപ്പറ്റി തന്‍റെ നിഗമനങ്ങള്‍ വാലസ് ഡാര്‍വിനയച്ചുകൊടുത്തു. വാലസ്സിന്‍റെ കൂടി കണ്ടുപിടിത്തങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ വാലസ്സിന് ഡാര്‍വിനൊപ്പം ശാസ്ത്രത്തിന്‍റെ അംഗീകാരം കിട്ടാതെ പോയി.
ഡാര്‍വിന്‍റെ അഭിപ്രായത്തില്‍ ജീവികള്‍ പ്രകൃതിയെ ആശ്രയിച്ച് അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നു. വംശം നിലനിര്‍ത്തുന്നതിനായി ജീവി വര്‍ഗങ്ങള്‍ നിലനില്‍പ്പിനായുള്ള നിരന്തര സമരത്തിലാണ്. ഡാര്‍വിന്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു.
1809 ഫെബ്രുവരി 12 നാണ് ഡാര്‍വിന്‍റെ ജനനം. വംശങ്ങളെക്കുറിച്ചും ജീവി വര്‍ഗങ്ങളെക്കുറിച്ചും പഠിക്കുന്നതില്‍ ചെറുപ്പത്തിലേ ശ്രദ്ധാലുവായിരുന്നു ഡാര്‍വിന്‍. എച്ച്.എം.എസ്.ബീഗിള്‍ എന്ന കപ്പലില്‍ ഇരുപത്തി ഒന്നാം വയസ്സില്‍ നടത്തിയ നീണ്ട യാത്രയില്‍ കണ്ട ശാസ്ത്ര സത്യങ്ങളാണ് പരിണാമസിദ്ധാന്തം ആവിഷ്കരിക്കുന്നതിന് വഴിതെളിച്ചത്.
അതുവരെ നിലവിലിരുന്ന മതപരമായ സൃഷ്ടിസങ്കല്‍പങ്ങളെ ഈ സിദ്ധാന്തം ഇല്ലാതാക്കി. ഓരോ ജീവിക്കും അതിന്‍റെ യഥാര്‍ത്ഥ രൂപം കൈക്കൊള്ളുന്നത് നിരവധി വ്യത്യസ്ത ഘട്ടങ്ങളെ അതിജീവിച്ചാണ് എന്ന് ഡാര്‍വിന്‍ സ്ഥാപിച്ചു.
ഡാര്‍വിന്‍റെ സിദ്ധാന്തം ആധുനിക ശാസ്ത്രം അംഗീകരിച്ചത് ഒരുപാട് കാലം കഴിഞ്ഞാണ്. ഗ്രിഗര്‍ മെന്‍ഡലിന്‍റെ ജനിതക സിദ്ധാന്തവും പരിണാമ സിദ്ധാന്തവും സമന്വയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
ഡാര്‍വിന്‍റെ സിദ്ധാന്തം സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ശാസ്ത്ര ചരിത്രത്തില്‍ പരിണാമ സിദ്ധാന്തത്തിന്‍റെ സ്ഥാനം എന്നും പ്രാധാന്യത്തോടെ നിലനില്‍ക്കും. ഇക്കാരണം കൊണ്ടുതന്നെ ആധുനിക ശാസ്ത്രം ഡാര്‍വിനോട് കടപ്പെട്ടിരിക്കുന്നു.