ന്യൂജനറേഷന്‍ തലമുറയ്ക്ക് ഒരു പക്ഷേ ഇവരെ അറിയില്ല! ഒറ്റമുലച്ചി, രക്ഷസ്, മറുദ,,,തീര്‍ന്നിട്ടില്ല ഒരുപാടുണ്ട്

ഞായര്‍, 22 സെപ്‌റ്റംബര്‍ 2013 (13:55 IST)
PRO
കുട്ടിച്ചാത്തന്‍, ഒറ്റമുലച്ചി, രക്ഷസ്, കരിംകാളി, മറുദ, മലവേടന്‍, കരിം കണ്ണന്‍, രക്ഷസ്, ജിന്ന്, അപ്പൂപ്പന്‍, കരിം കാളി, മല സര്‍പ്പം, ഗുളികന്‍, രക്ത ചാമൂണ്ഡി, ചാത്തന്‍, വടയക്ഷി.... തീര്‍ന്നിട്ടില്ല ഇനിയുമുണ്ട് ഒരു പാട് പക്ഷേ എഴുതാന്‍ സാധിക്കില്ല, മുപ്പത്തി മുക്കോടി ദുര്‍മന്ത്ര മൂര്‍ത്തികള്‍ നമ്മുടെ ഇടയില്‍ രക്തദാഹവുമായി അലഞ്ഞ് നടക്കുന്നുണ്ട് അവരെ വളര്‍ത്തി വലുതാക്കിയ എണ്ണിയാല്‍ ഒടുങ്ങാത്ത മന്ത്രവാദികളും.

കാ‍ലകാലങ്ങളായി തുടരുന്ന ഇവ ഇപ്പോഴും ഇവിടെ അരങ്ങേറുന്നു. ഇത്തരത്തില്‍ നിലനിന്നിരുന്ന ചില വിശ്വാസങ്ങള്‍ വിവരിക്കുകയാണ് ഇവിടെ.ആരുടെയും വിശ്വാസത്തെ ഹനിക്കാനല്ല. വിചിത്രമായ ചില ആചാരങ്ങള്‍ നമുക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇവരുടെ വിശ്വാസത്തില്‍ പെടുന്നവരും ധാരാളം ഉണ്ട്.

ന്യൂജനറേഷന്‍ തലമുറയ്ക്ക് ഒരു പക്ഷേ ഇവരെ അറിയില്ല, കൈയ്യില്‍ 5 ഇഞ്ച് സ്ക്രീന്‍ സൈസ് സ്മാര്‍ട്ട് ഫോണില്‍ ഫെയ്സ് ബുക്കും, ട്വിറ്ററും, വാട്ട്സ് അപ്പിലും നേരം കളയുന്ന ന്യൂജനറേഷന്‍ എന്ന് പേരിട്ട് വിളിക്കുന്ന ഇത്തരത്തില്‍ വിശ്വാസങ്ങള്‍ നിലനിന്നിരുന്നുവെന്നും അറിയണം.

പൂച്ചയുടെ തലയിലും, തകിടിലും, എല്ലിന്‍ കഷണങ്ങളിലും, മന്ത്രവാദ പൊടിയിലും, മുടിയിലും, ഭസ്മത്തിലും, ഏലസിലും ഈ ദുര്‍മൂര്‍ത്തികള്‍ നിങ്ങളില്‍ എത്തും, ഒരു നിമിഷം ഇതൊന്ന് അറിഞ്ഞാല്‍ നിങ്ങളുടെ ഹൃദയം ഭയത്തിന്റെ ഈറ്റില്ലമാകും. ഒരു പക്ഷേ ആരും വിശ്വസിക്കില്ല, അനുഭവം സാക്ഷിയായവര്‍ നിരവധിയാണ്.

ഇവരെ തീറ്റിപ്പോറ്റാന്‍ ആയിരക്കണക്കിന് ദുര്‍മന്ത്രവദികള്‍ നമുക്കിടയില്‍ ഉണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും ഓരോ മൂര്‍ത്തികളും, ചിലര്‍ക്ക് ഒന്നല്ല ഒന്‍പതായിരിക്കും, സഹായ അഭ്യര്‍ത്ഥനയുമായി ചെല്ലുന്നവരെ ഇവര്‍ സഹായിക്കാതിരിക്കില്ല, ഇരുട്ട് നിറഞ്ഞ മുറിക്കുള്ളില്‍ ശബ്ദത്തിന്റെ കോലഹലമില്ലാതെ ഇവര്‍ നിങ്ങളുടെ ശത്രുക്കള്‍ പറഞ്ഞതനുസരിച്ച് മൂര്‍ത്തികളെ നിങ്ങളിലേക്ക് പറഞ്ഞ് വിടും എന്ന് ഇത്തരം തട്ടിപ്പുകാര്‍ അവകാശവാദം മുഴക്കുന്നു.

PRO
പിന്നെ ഭ്രാന്തമായ ചിന്താഗതികള്‍ കൊണ്ട് നിങ്ങള്‍ നിങ്ങളെ തന്നെ ഇല്ലാതാക്കും, ആവശ്യമില്ലാതെ കോപം, ദു:ഖം, അകാരണമായ ഭയം, ടെന്‍ഷന്‍, ദൈവ വിശ്വാനമില്ലായ്മ, ക്രമേണ നിങ്ങളുടെ വിദ്യാഭ്യാസം, ജോലി എല്ലാത്തിനെയും ഈ ദുര്‍മൂര്‍ത്തികള്‍ കീഴടക്കും. എന്താണ് ഈ മന്ത്രവദം? ആരാണ് മൂര്‍ത്തികള്‍?

പ്രകൃതി മനുഷ്യനെ എന്നും കുഴക്കിയിട്ടുണ്ട്. പ്രകൃതിയോട് മല്ലടിച്ച് സംസ്കാരം കെട്ടിപ്പെടുത്ത മനുഷ്യന്‍ പലപ്പോഴും അനന്തവും അജ്ഞാതവുമായ ഏതൊക്കെയോ ദുരൂഹശക്തികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞിട്ടുണ്ട്. പ്രകൃതിയില്‍ അവന് മനസ്സിലാവാത്ത രഹസ്യങ്ങളോടുള്ള ഭക്തി-ഭയ-ബഹുമാനങ്ങളുടെ ആകത്തുകയാണ് മന്ത്രവാദമെന്ന് ചുരുക്കത്തില്‍ വിവക്ഷിക്കാം.

മഴയും വെയിലും മഞ്ഞും കാറ്റും മനുഷ്യനെ സഹായിക്കുക മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. സഹായിക്കുമ്പോള്‍ ഈ ശക്തികള്‍ ഇഷ്ടദേവതകളും ഉപദ്രവിക്കുമ്പോള്‍ ഉഗ്രമൂര്‍ത്തികളുമാവുന്നത് അവന്‍ അറിഞ്ഞു. ഉഗ്രമൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ എന്തു ചെയ്യണമെന്നായി പിന്നീടവന്‍റെ ചിന്ത. ഇത് ആരാധനകള്‍ക്കും പലതരം ബലിയര്‍പ്പണങ്ങള്‍ക്കും കാലാന്തരത്തില്‍ മന്ത്രവാദത്തിനും വഴിവച്ചു.

PRO
കാലം പിന്നേയും കഴിഞ്ഞു. ഉഗ്രമൂര്‍ത്തികള്‍ അവന് പലതായി. പ്രാദേശികസ്വഭാവമുള്ള മൂര്‍ത്തികളെ അവന്‍ സങ്കല്‍പ്പിച്ചു. അവരെ പ്രീതിപ്പെടുത്താനായി ആരാധനാക്രമങ്ങള്‍ സൃഷ്ടിച്ചു. പ്രകൃതിയെ വേണ്ട രീതിയില്‍ മാറ്റാന്‍ മാത്രമല്ല, തനിക്കിഷ്ടമില്ലാത്ത അന്യരെക്കൂടെ ഇല്ലാതാക്കാന്‍ മൂര്‍ത്തികളെ പ്രീതിപ്പെടുത്തിയാലാവുമെന്ന് അവന്‍ വിശ്വസിക്കാന്‍ തുടങ്ങിയതോടെ ദുര്‍മന്ത്രവാദം ഉടലെടുത്തു.

മറുപിള്ള ദുര്‍മന്ത്രവാദത്തിലെ ഒരു സുപ്രധാന വസ്തുവാണെത്രെ. നമ്മള്‍ ജീവിക്കുന്ന ആധുനിക കാലഘട്ടത്തില്‍ ലോകസിനിമയും ലോകസാഹിത്യവും മനുഷ്യന്‍റെ ഭൂതപ്രേതവിശ്വാസങ്ങളെ അരക്കെട്ടുറപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഡ്രാക്കുള പോലുള്ള ഒരു കൃതിക്ക് പാശ്ഛാത്യലോകം കൊടുത്ത വരവേല്‍പ്പിനെപ്പറ്റി ചിന്തിക്കുക.

അന്ധവിശ്വാസമെന്ന് യുക്തിചിന്ത തള്ളിക്കളയുമ്പോഴും, മന്ത്രവാദക്കളങ്ങളില്‍ തിരി തെളിഞ്ഞുകൊണ്ടിരിക്കുന്നത് നമ്മെ വിചിന്തനത്തിന് പ്രേരിപ്പിക്കും. മന്ത്രവാദം ഒരു പക്ഷേ അവര്‍ക്ക് സത്യമായിരിക്കും പക്ഷേ ഇതില്‍ വീണ് പോകുന്നവര്‍ക്ക് ജീവിതം തന്നെ നഷ്ട്മായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക