ആനന്ദ് ജോണ്‍ സ്ത്രീപീഢനക്കാരനോ?

PRO
ആനന്ദ് ജോണ്‍ അലക്സാണ്ടര്‍, വയസ് 34 , ലോകത്തിലെ പത്ത് സെക്സിയസ്റ്റ് പുരുഷന്മാരില്‍ ഒരാള്‍. ജോലി ഫാഷന്‍ ഡിസൈനിംഗ്, വരുമാനം കോടികള്‍! പക്ഷേ വിധി ആനന്ദിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. ജയില്‍ വാസം. അതും സ്ത്രീപീഢനത്തിനും! കേട്ടിട്ട് അത്‌ഭുതം തോന്നുന്നുണ്ടോ? പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. സിനിമാക്കഥയെപ്പോലും വെല്ലുന്ന തരത്തിലാണ് ആനന്ദിന്റെ ജീവിതം കീഴ്‌മേല്‍ മറിക്കപ്പെട്ടത്.

മലയാളിയായ ആനന്ദ് ജോണ്‍ കേരളത്തിലും ചെന്നൈയിലുമായാണ് സ്ക്കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് അമ്മ ശശി എബ്രഹാമിനും സഹോദരി സന്‍‌ജനക്കുമൊപ്പം അമേരിക്കയിലേക്ക് പോയി. അവിടെ ഒരു ഫാഷന്‍ ഡിസൈനര്‍ സ്ക്കൂളില്‍ ആനന്ദ് വിദ്യാര്‍ത്ഥിയായി. അതിയായ ചിത്രകലാ വാസനയാണ് ആനന്ദിനെ ഡിസൈനിംഗ് രംഗത്തേക്ക് ആകര്‍ഷിച്ചത്. അതോടെ ഫാഷന്‍ ഡിസൈനിംഗില്‍ ആനന്ദ് തരംഗം അലയടിക്കാന്‍ തുടങ്ങി, അമേരിക്കാര്‍ക്ക് ആനന്ദിന്റെ ഡിസൈനുകള്‍ ആവേശമായി മാറി.

അമേരിക്കയിലെ ഏറ്റവും മികച്ച ഫാഷന്‍ സ്ഥാപനമായ ഡോറകാരനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. പിന്നീടങ്ങോട്ട് ആനന്ദിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ആനന്ദിന്റെ ഡിസൈനുകള്‍ കാണാന്‍ റാമ്പുകള്‍ ഒരുങ്ങി. ഒരു തവണയെങ്കിലും ആ വേഷങ്ങള്‍ക്ക് മോഡലാകാന്‍ പെണ്‍കുട്ടികള്‍ കാത്തുനിന്നു. ആനന്ദിന്റെ ഇ-മെയിലുകള്‍ പ്രണയാഭ്യാര്‍ത്ഥനകള്‍ കൊണ്ട് നിറഞ്ഞു.

ആഭരണ ഡിസൈനിംഗിലും ഇതിനിടയില്‍ ആനന്ദ് ശ്രദ്ധ പതിപ്പിച്ചു. ലോകത്തിലെ പല രാജകുംടുംബങ്ങളുടെ പ്രധാന ഡിസൈനറായി ജോണ്‍ മാറി.

PRO
പ്രശസ്തിക്കൊപ്പം ആരോപണവും

പ്രശസ്തിയില്‍ നിന്ന് പ്രശ്സ്തിയിലേക്ക് കുതിക്കുന്നതിനനുസരിച്ച് ആനന്ദിനെ പറ്റി പല കഥകളും പ്രചരിക്കാന്‍ തുടങ്ങി. ആനന്ദിനൊപ്പം ജോലി ചെയ്തിരുന്ന മോഡലുകള്‍ തന്നെയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. തങ്ങളെ ബലാത്സംഗം ചെയ്തുവെന്നും പലപ്പോഴും ഓറല്‍ സെക്സിന് വിധേയമാക്കിയെന്നും അവര്‍ ആരോപിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍‌കുട്ടികളെയും ആനന്ദ് തന്‍റെ ആഗ്രഹപൂര്‍ത്തിക്കായി ഉപയോഗപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ഹോളി ഗേവല്‍ എന്ന കോള്‍ഗേളാണ് ആദ്യം ആരോപണവുമായി രംഗത്ത് എത്തിയത്. ന്യൂയോര്‍ക്കില്‍ വെച്ച് ആനന്ദ് ബലാത്സംഗംചെയ്തുവെന്നും പലതവണ ഓറല്‍ സെക്സിന് വിധേയമാക്കിയെന്നും ഈ പെണ്‍‌കുട്ടി ആരോപിച്ചു. അതോടെ മാധ്യമങ്ങളും ടാബ്ലോയ്‌ഡുകളും പ്രശ്നം ഏറ്റെടുത്തു. ചൂടന്‍ അനുഭവങ്ങള്‍ ഭാവനാ വിലാസത്തിനനുസരിച്ച് ഹോളി ഗേവല്‍ വിവരിച്ചു നല്‍കി. ഹോളി ഗേവല്‍ പെട്ടെന്ന് തന്നെ പ്രശസ്തയുമായി.

ഈ പാത പിന്തുടര്‍ന്ന് 30 ഓളം പേരാണ് ജോണിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. എല്ലാവര്‍ക്കും ഹോളിഗേവലിന്റെ കഥയുടെ ആവര്‍ത്തനം തന്നെയാണ് ഉണ്ടായിരുന്നത്. ഒടുവില്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജോണിനെ കോടതി ശിക്ഷിച്ചു. പക്ഷേ കോടതി മുറിയില്‍ ഇവരില്‍ പലരുടെയും വാദം പണത്തിന് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞെങ്കിലും കോടതിയും കനിഞ്ഞില്ല.


PRO
ആനന്ദ് ജോണ്‍ സത്യമെന്ത്?

ആനന്ദിനെ പ്രശസ്തിയില്‍ അസൂയ പൂണ്ടവര്‍ ആനന്ദിനെ കള്ളക്കേസുകളില്‍ കുടുക്കുകയായിരുന്നുവെന്ന് അമ്മ ശശി എബ്രഹാം അഭിപ്രായപ്പെടുന്നു. ബിസിനസ് ശത്രുക്കള്‍ ഒരുക്കിയ കെണിയില്‍ ആനന്ദ് കുടുങ്ങിപ്പോയെന്നും ഇന്ത്യക്കാരനായത് കൊണ്ടാണ് നീതി ലഭിക്കാതെ പോയതെന്നും ആനന്ദിന്റെ അമ്മ അഭിപ്രായപ്പെടുന്നു. നുണപരിശോധനയില്‍ ആനന്ദ് നിരപരാധിയെന്ന് കണ്ടെത്തിയിട്ടും നീതി ലഭിച്ചില്ലയെന്നും അവര്‍ പറയുന്നു.

ആനന്ദിനെതിരെയുള്ള കേസുകളില്‍ 43 എണ്ണവും തള്ളിപ്പോയിരിക്കുകയയാണ്. നുണ പരിശോധനയില്‍ ആനന്ദ് നിരപരാധിയെന്ന് തെളിഞ്ഞിട്ടുമുണ്ട്. ആനന്ദിന് അനുകൂലമായ പല തെളിവുകളും പോലിസ് മറച്ചുപിടിക്കുകയാണ്. ആനദിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം എന്ന് കാട്ടി സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു പ്രതികരണവും കണ്ടില്ല - ആനന്ദിന്റെ അമ്മ പറയുന്നു.

ആനന്ദിന്റെ അമ്മ പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്ന് പീഢനത്തിനിരയായി എന്ന് അവകാശപ്പെടുന്ന മോഡലുകള്‍ പറയുന്നു. സെക്സിനോട് പണ്ടുതൊട്ടേ ആനന്ദിന് വലിയ അത്യാര്‍ത്തിയായിരുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫാഷന്‍ ലോകത്തിന്റെ വലിയ സ്വാതന്ത്ര്യത്തെ തന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് ആനന്ദ് ചെയ്തതെത്രെ.

ആനന്ദ് മാത്രമല്ല ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തി ഫാഷന്‍ ഡിസൈനിംഗ് ജോലി ചെയ്യുന്നതെന്നും അതിനാല്‍ തന്നെ ആനന്ദിനെതിരെ മാത്രം വര്‍ണ്ണവിവേചനം കാണിക്കുന്നു എന്ന് ആനന്ദിന്റെ അമ്മ പറയുന്നതില്‍ ഒരു കഴമ്പുമില്ലെന്നും ചില അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.

എല്ലാ വാതിലുകളും അടഞ്ഞ അവര്‍ ജോണിന്റെ നിരപരാധിത്വം തെളിയിക്കാനും ജോണിന് പിന്തുണ നല്‍കാനും ഒരു വെബ്‌‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. സപ്പോര്‍ട്ട്‌ആനന്ദ്‌ജോണ്‍ ഡോട്ട് ഓര്‍ഗ് എന്ന സൈറ്റില്‍ ഈ നീതി നിഷേധത്തിനെതിരെ പ്രതികരിക്കാനുള്ള അവസരം ഉണ്ട്.