അഭിസാരികകളുടെ രക്തദാഹി :ജാക്ക് ദ റിപ്പര്‍

ചൊവ്വ, 9 ഏപ്രില്‍ 2013 (15:56 IST)
PRO
വഴിയരികില്‍ കിടക്കുന്നവരും വീടിനുള്ളില്‍ കഴിയുന്നവരും മറ്റും ആക്രമത്തിനിരയായി മരിച്ചാല്‍ അതിനെ ‘റിപ്പര്‍‘ മോഡല്‍ കൊലപാതകങ്ങളെന്നാണ് വിശേഷിപ്പിക്കാറുള്ളത്. കേരളത്തിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു കൊലയാളിയാണ് റിപ്പര്‍ ചന്ദ്രന്‍. അതിനുപിന്നാലെ റിപ്പറെന്ന് വിശേഷിപ്പിക്കപ്പെട്ട് നിരവധിപ്പേരും മാധ്യമങ്ങളില്‍ കുപ്രസിദ്ധരായി. യഥാര്‍ത്ഥത്തില്‍ ആരാണ് ഈ ‘റിപ്പര്‘‍.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ലോകത്തെതന്നെ നടുക്കിയ കൊലപാതകപരമ്പരയാണ് ലോകം ജാക്‌ ദ റിപ്പര്‍ എന്നു വിളിച്ച കൊലയാളിക്ക് ജന്മം നല്‍കിയത്. തെരുവു വേശ്യകളെയാണ് അയാള്‍ കൊന്നത് . തലയ്ക്കടിയേറ്റ നിലയിലാ‍ണ് പലരെയും കണ്ടെത്തിയത്. വയറുകീറി ആന്തരാ‍വയവങ്ങള്‍ ചിലരുടെ പുറത്തെടുത്തിരുന്നു.

PRO
ലണ്ടന്റെ തെരുവു വീഥികളെ കിടിലം കൊള്ളിച്ച് 1888-91 കാലഘട്ടത്തിലാണ് റിപ്പര്‍ എന്ന അജ്ഞാതനായ കൊലയാളി തേര്‍വാഴ്ച നടത്തിയത്. സ്കോട്ട്‌ലന്‍ഡ് യാര്‍ഡ് അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ ഇരകള്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. സ്കോട്ട്ലന്‍ഡ് യാര്‍ഡ് സിഐഡികളുടെ മേധാവി റോബര്‍ട്ട് ആന്‍ഡേഴ്സണ്‍തന്നെ നേരിട്ടന്വേഷിച്ചിട്ടും ഫലം ലഭിച്ചില്ല. ഒടുവില്‍ എങ്ങുമെത്താതെ റിപ്പര്‍ വിളയാട്ടം അവസാനിച്ചു. തുമ്പുകിട്ടാതെ കൊലപാതകങ്ങളും.

പ്രതികളായി സംശയിക്കപ്പെട്ടവര്‍

കോസ്മിന്‍സ്കി- വൈറ്റ് ചാപ്പലില്‍ താമസിച്ചിരുന്ന ഒരു ജൂദന്‍

ജോണ്‍ ഡ്രൂട്ട്- വക്കീലും സ്കൂള്‍ ടീച്ചറുമായിരുന്ന ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.

മൈക്കല്‍ ഓസ്ട്രോഗ്- റഷ്യക്കാരനായ കള്ളന്‍

ഡോ ഫ്രാന്‍സിസ് ജെ ടമ്മ്ലെറ്റെ- അമേരിക്കന്‍ ഡോക്ടര്‍,

ജാക്ക് ദ റിപ്പര്‍ എന്ന പേരില്‍ കൊലപാതകങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്തു എഴുത്തുകള്‍ പുറത്തുവന്നു. ഇതായിരുന്നു ആകെ പൊലീസിന് ലഭിച്ച തെളിവ്. പക്ഷേ പിന്നീട് നൂറുകണക്കിനു എഴുത്തുകള്‍ റിപ്പറുടേതെന്ന രീതിയില്‍ ലഭിച്ചു. പക്ഷേ അതില്‍ ഭൂരിഭാഗവും അതില്‍ ഭൂരിഭാഗവും കബളിപ്പിക്കല്‍ ആയിരുന്നു.

PRO
ബ്രിട്ടീഷ്‌ റിപ്പര്‍ ജാക്ക്‌ സ്‌ത്രീയായിരുന്നെന്നാണ് ഇടക്കാലത്ത് ഒരു വെളിപ്പെടുത്തല്‍. ജനരോഷത്തെ തുടര്‍ന്നു ലണ്ടനില്‍നിന്ന്‌ ഒളിച്ചോടിയ ജോണ്‍ വില്യംസാണ്‌ ജാക്ക്‌ എന്നയാളുടെ ഭാര്യ ലിസിയെയാണു ഇവര്‍ സംശയിച്ചത്.‌.

'ജാക്ക്‌ ദ റിപ്പര്‍: ദ ഹാന്‍ഡ്‌ ഓഫ്‌ എ വുമണ്‍' എന്ന പുസ്‌തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌. സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങളോട് നടത്തിയ ആക്രമണമാണ് കുട്ടികളില്ലാത്ത നിരാശബാധിച്ച സ്ത്രീയാണ് അക്രമം നടത്തിയെന്ന സംശയത്തിന് കാരണമായത്. എപ്പോഴത്തെയും പോലെ റിപ്പറെയും ഹോളിവുഡ് മുതലെടുത്തു നിരവധി സിനിമകളും വീഡിയോ ഗെയ്മുകളും പുറത്തുവന്നു.

കേരളത്തിലും റിപ്പര്‍ വിളയാട്ടം

കേരളത്തിലെ കുപ്രസിദ്ധനായ ഒരു കൊലയാളിയാണ്‌ റിപ്പര്‍ ചന്ദ്രന്‍. നിരവധി പേരെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ ചന്ദ്രന്‍ കേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു.

കുറേക്കാലം പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിനെയും മറ്റും വട്ടം കറക്കിയ ചന്ദ്രന്‍ ഒടുവില്‍ പിടിയിലായി. പിന്നീട്‌ 1991 ജൂലൈ മാസം ആറാം തീയതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച്‌ ചന്ദ്രനെ തൂക്കിലേറ്റി. ചന്ദ്രന്റെ പിന്നാല നിരവധി റിപ്പര്‍മാര്‍ കേരളത്തിലുള്‍പ്പടെയുണ്ടായി.

റിപ്പര്‍ എന്ന പേര് ലോകമൊട്ടാകെ പരിചിതമായെങ്കിലും പുകള്‍പെറ്റ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്റെ ചരിത്രത്തില കരിനിഴലായി ഇന്നും നൂറ്റാണ്ടുകള്‍ക്കിപ്പുറവും ദുരൂഹമായി തുടരുകയാണ് ഈ ‘ജാക്ക് ദ റിപ്പര്‍‘?.

വെബ്ദുനിയ വായിക്കുക