മാതാപിതാക്കളെ ചുറ്റികകൊണ്ടടിച്ചു, പക തീർക്കാൻ വീണ്ടും കത്തികൊണ്ട് കുത്തി; 20കാരനായ മകന്റെ ക്രൂരത ഇങ്ങനെ !

Webdunia
വ്യാഴം, 31 ജനുവരി 2019 (13:16 IST)
മുംബൈ: മതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച് 20കാരനായ മകൻ. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിൽ കഴിഞ്ഞദിവസം രാത്രിയാണ് സാംഭവം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളെ ജിംനേഷ് പവാർ എന്ന മകൻ ചുറ്റികകൊണ്ട് അടിച്ച് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
 
കഴിഞ്ഞ ദ്ദിവസം രാത്രി മാതാപിതാക്കളും മകനും തമ്മിൽ പണത്തിന്റെ പേരിൽ വാക്കുതർക്കം ഉണ്ടായിരുന്നു ഇതിന്റെ പകയിൽ മാതാപിതാക്കൾ ഉറങ്ങിക്കിടക്കവെ മുറിയിലെത്തി പിതാവിനെ ഇയാൾ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന മാതാവ് മകനെ തടയാൻ ശ്രമിച്ചെങ്കിലും അമ്മയെയും പ്രതി ചുറ്റികൊണ്ട് ആക്രമിച്ചു.
 
ഇതുകൊണ്ടും ജിംനേഷിന്റെ പക തീർന്നില്ല. ഇരുവരെയും കത്തി ഉപയോഗിച്ച് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. മാതാപിതാക്കൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ ശേഷം പ്രതി ഒളിവിലാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article