ഭാര്യയുമായി തിരിച്ചെത്തിയപ്പോള്‍ കണ്ടത് സുഹൃത്തായ യുവതിയുടെ മൃതദേഹം; സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുറിയില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു

ബുധന്‍, 21 നവം‌ബര്‍ 2018 (08:52 IST)
ഭാര്യയുമായി തിരിച്ചെത്തിയപ്പോള്‍ കണ്ടത് സുഹൃത്തായ യുവതിയുടെ മൃതദേഹം; സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുറിയില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ്  സബ് ഇന്‍സ്പെക്ടറും ഉത്തര്‍പ്രദേശ് സ്വദേശിയുമായ വിശ്വജിത്ത് സിംഗിന്റെ താമസസ്ഥലത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

വിശ്വജിത്തിന്റെ സുഹൃത്തും ബീഹാര്‍ സ്വദേശിയുമായ നിഷയാണ് (28) മരിച്ചത്. തിങ്കളാഴ്‌ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പെണ്‍കുട്ടിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഉണ്യാലുങ്ങലിലെ സ്വകാര്യ ലോഡ്ജിലാണ് വിശ്വജിത്ത് താമസിക്കൂന്നത്. ഒരു വര്‍ഷത്തോളമായി  ഇയാള്‍ക്കൊപ്പം നിഷയും ഉണ്ടായിരുന്നു. അവധിക്ക് നാട്ടില്‍ പോയ ശേഷം ഭാര്യയുമായി വിശ്വജിത്ത് തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയിരുന്നു.  യുവതിയുടെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച നിലയിലാണ്. വിശ്വജിത്ത് ഭാര്യയുമായി തിരിച്ചെത്തുമെന്ന് അറിഞ്ഞതാകാം യുവതിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍