മോഷണത്തിനായി എത്തുന്നത് വിമാനത്തിൽ; അന്തർ സംസ്ഥാന മോഷണ സംഘത്തെ തന്ത്രപരമായി പിടികൂടി പൊലീസ്

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (16:50 IST)
ബംഗളുരു: വിമനത്തിലെത്തി മോഷണം നടത്തിയ ശേഷം തിരികെ മുങ്ങുന്ന ഏഴ് അന്തർസംസ്ഥാന മോഷ്ടാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി. ഞായറാഴ്ചയാണ് മോഷ്ടാക്കളുടെ സംഘം പൊലീസിന്റെ വലയിലായത്. ഡൽഹിയിൽ നിന്നും വിമാനമാർഗം ചെന്നൈയിലെത്തുകയും ഇവിടെ നിന്നും ബംഗളുരുവിലെത്തി മോഷണം നടത്തി മടങ്ങുന്നതായിരുന്നു സംഘത്തിന്റെ രീതി.
 
പിടിയിലായവർ നിരവധി മോഷനക്കേസുകളിൽ പ്രതികളാണ്. സംഘത്തെ കൂടാതെ ഇവരിൽനിന്നും സ്ഥിരമായി മോഷണ മുതൽ വാങ്ങിയിരുന്ന അഞ്ചുപേരെ കൂടി അറസ്റ്റു ചെയ്തതായും പ്രതികളിൽ നിന്ന് 9 ലക്ഷം രൂപ വരുന്ന സ്വർണവും വെള്ളിയും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
 
രണ്ട് വർഷം മുൻപ് ബംഗളുരുവിലെ ഓരു വീട്ടിൽ സംഘത്തുലെ രണ്ടുപേർ നടത്തിയ മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ അന്വേഷണമാണ് മോഷണ സംഘത്തെ കുടുക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article