പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകനെ അറസ്റ്റുചെയ്ത് പൊലീസ്, മറ്റൊരു അധ്യാപകൻ ഒളിവിൽ

Webdunia
ഞായര്‍, 25 ഒക്‌ടോബര്‍ 2020 (12:16 IST)
കോഴിക്കോട്: പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡനത്തിന് ഇരയാക്കി എന്ന കേസിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയായ സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇയാൾക്കെതിറ്റെ പോക്സോ ഉൾപ്പടടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ പ്രതിയായ മറ്റൂരു അധ്യാപകൻ ബാലുശ്ശേരി സ്വദേശി പ്രബീഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
 
കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌കൂളില്‍ നിന്നും ഊട്ടിയിലേക്ക് പഠനയാത്ര പോയിരുന്നു. പഠനയാത്രയ്ക്കിടെ അധ്യാപകർ പീഡനത്തിന് ഇരയാക്കി എന്നാണ് പെൺകുട്ടി പരാതി നൽകിയിരിയ്ക്കുന്നത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കൾ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയെങ്കിലും പരാതി പൊലീസിന് കൈമാറാതെ സ്കൂള്‍ അധികൃതര്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് കുടുംബം പൊലീസില്‍ നേരിട്ട് പരാതി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article