കൊല്‍ക്കത്തയില്‍ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകന് ലൈംഗിക പീഡനത്തിനിരയാക്കി. സ്കൂളിലെ നൃത്താധ്യാപകനാണ് ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ അധ്യാപകന് പീഡിപ്പിച്ചിരുന്നു. വിവരം പുറത്തുപറഞ്ഞാൽ ജീവനോടെ കത്തിക്കുമെന്ന് ടീച്ചർ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി പീഡനവിവരം പുറത്തു പറഞ്ഞില്ല.
കഴിഞ്ഞ ദിവസം കുട്ടി സ്കൂളിൽ പോകാൻ മടി കാണിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ വെളിപ്പെടുന്നത്. അമ്മയോടാണ് കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂളില്‍ എത്തിയെങ്കിലും അനുകൂല നടപടിയല്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തുടർന്ന് സ്കൂളിനു പുറത്ത് രക്ഷിതാക്കൾ പ്രതിഷേധമുയര്‍ത്തുകയായിരുന്നു.