പോക്സോ കേസിൽ ദമ്പതികൾക്ക് 27 വർഷത്തെ കഠിനതടവ്

Webdunia
ഞായര്‍, 12 നവം‌ബര്‍ 2023 (16:39 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കരായ ദമ്പതികളെ കോടതി 27 വർഷത്തെ കഠിന തടവിനും 75000 പിഴയും വിധിച്ചു. കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോട്ടുകുന്നുമ്പുറം സ്വദേശി ശശിധരൻ (63), ഭാര്യ ഓമന (57) എന്നിവരെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2017 ലായിരുന്നു. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജി ടി.ഡി.ബൈജുവാണ് പ്രതികളെ ശിക്ഷിച്ചത്. കുളത്തൂപുഴ എസ്.ഐ ആയിരുന്ന ബൈജുകുമാറാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article