പോക്സോ : 36 കാരന് നൂറു വർഷം തടവ് ശിക്ഷ

എ കെ ജെ അയ്യർ
വെള്ളി, 12 ജൂലൈ 2024 (14:29 IST)
കോട്ടയം: പീഡന കേസിൽ 36 കാരനെ കോടതി നൂറു വർഷത്തെ തടവിനും ഒന്നേകാൽ ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു.  പ്രായപൂർത്തി ആകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ചതിന് കടനാട് നൂറുമല മാക്കൽ ജിനു എം. ജോയിയെയാണ് കോടതി ശിക്ഷിച്ചത്.
 
2018 മാർച്ച് 24 മുതൽ 2021 ജനുവരി വരെയുള്ള കാലത്തി പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കേസ്. ഈരാറ്റുപേട്ട അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ )  ജഡ്ജി റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്.മേലുകാവ് പോലീസ് എസ്.എച്ച് ഒ ജോസ് കുര്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article