13കാരിക്കു നേരെ ലൈംഗികാതിക്രമം: ഡോക്ടർക്കെതിരെ കേസ്

എ കെ ജെ അയ്യർ

ഞായര്‍, 7 ജൂലൈ 2024 (10:38 IST)
കാസർകോട്: പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃക്കരിപ്പൂരിലെ ഡോക്ടർ കുഞ്ഞബ്ദുള്ളയ്ക്ക എതിരെയാണ് പോലീസ് കേസ്.ദിവസങ്ങൾക്ക് മുമ്പ് പനി ബാധിച്ചു പെൺകുട്ടി ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. ചികിത്സയ്ക്കിടെ ഡോക്ടർ കുട്ടിയെ കയറിപ്പിടിച്ചു എന്നാണ് പരാതി.
 
പരാതിയെ തുടർന്ന് ചന്ദേര പോലീസ് പോക്സോ പ്രകാരമാണ് കേസ് എടുത്തത്. ഇതിനെ തുടർന്ന് സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഡോക്ടർ ഒളിവിൽ പോയി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍