അത് സൌമ്യ പ്രതീക്ഷിച്ചുകാണില്ല. മുഖ്യമന്ത്രി നേരിട്ട് കാണാനെത്തിയതോടെ സൌമ്യ നടുങ്ങിവിറച്ചു. കുറച്ചുനാള്‍ മുമ്പായിരുന്നു സംഭവം.
പിണറായിയിലെ ഒരു വീട്ടില്‍ തുടര്‍ച്ചയായി മരണങ്ങള്‍ ഉണ്ടാകുന്നു എന്നറിഞ്ഞതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീട് സന്ദര്‍ശിച്ചത്. പിണറായി വീട്ടില്‍ എത്തിയപ്പോള്‍ സൌമ്യ അസ്വസ്ഥയായി എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
താന്‍ കുടുങ്ങുമെന്ന ഭീതിയായിരിക്കും പിണറായിയെ കണ്ടയുടന്‍ സൌമ്യയെ ഭരിച്ചിട്ടുണ്ടാവുക. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷമാണ് തുടര്‍ മരണങ്ങള്‍ക്ക് പിന്നില്‍ സൌമ്യയാണോ എന്ന രീതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.