മൂത്ത മകളെ ചികിത്സിയ്ക്കാൻ പണമില്ല; 12 കാരിയായ ഇളയമകളെ 10,000 രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ

ശനി, 27 ഫെബ്രുവരി 2021 (11:12 IST)
മൂത്ത മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ 12 കാരിയായ ഇളയ മകളെ 45 കാരന് വിറ്റ് മാതാപിതാക്കൾ. ആന്ധ്രാപ്രദേശിലെ നെല്ലൂരുലാണ് സംഭവം. 16 കാരിയായ മകൾക്ക് ശ്വാസകൊശസംബന്ധമായ അസുഖമുണ്ട്. ഇത് ചികിത്സിയ്ക്കാൻ വേണ്ടി ഇളയ മകളെ 25,000 രൂപയ്ക്ക് വിൽക്കാനാണ് മാതാപിതാക്കൾ ആദ്യം തീരുമാനിച്ചത്. എന്നാൽ വിവരം അറിഞ്ഞെത്തിയ അയൽവാസിയായ ചിന്ന സുബ്ബയ്യ എന്ന 45 കാരൻ മാതപിതാക്കളോട് വിലപേശി കുട്ടിയെ 10,000 രൂപയ്ക്ക് വാങ്ങുകയായിരുന്നു. പിന്നാലെ ചിന്ന 12 കാരിയെ വിവാഹം കഴിച്ച് ദാംപൂരിലെ ബന്ധുവീട്ടിലേയ്ക്ക് കൊണ്ടുപോയി. ഇവിടെവച്ച് കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ കൂടിയതോടെ സംഭവം പുറത്തറിഞ്ഞു. 
 
പ്രദേശവാസികൾ ഗ്രാമ തലവനെ വിവരമറിയിയ്ക്കുകയും, ഗ്രാമ തലവൻ വനിത ശിശുക്ഷേമ സമിതിയെ വിവരം അറിയിയ്ക്കുകയും ചെയ്തു. പിറ്റേദിവസം പെണ്‍കുട്ടിയെ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെത്തി ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കി വരികയാണ്. ദമ്പത്യ പ്രശ്നങ്ങളെ തുടർന്ന് സുബ്ബയുടെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. 12 കാരിയെ വിവാഹം ചെയ്തു നൽകണം എന്ന് ആവശ്യപ്പെട്ട് സുബ്ബയ്യ നേരത്തെ തന്നെ പെൺകുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു എന്നാണ് വിവരം, സംഭവത്തിൽ ചിന്ന സുബ്ബയ്ക്കതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍