മൂന്ന് വയസുള്ള ഏക മകളെ കൊലപ്പെടുത്തി; പിന്നാലെ അമ്മ ആത്മഹത്യ ചെയ്തു; ദുരൂഹത

റെയ്‌നാ തോമസ്

വെള്ളി, 14 ഫെബ്രുവരി 2020 (12:40 IST)
മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ നിലയിൽ. കല്ലറ തെങ്ങുംകോട് പെരുമ്പേലി തടത്തരികത്തു വീട്ടിൽ രാഹുലിന്റെ ഭാര്യ ജി മീരയെയും മകൾ മൂന്ന് വായസുകാരി ഋഷികയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മീര സാരിയിൽ തൂങ്ങി മരിച്ച നിലയിലും അതെ സാരിയുടെ മറ്റേ തുമ്പിൽ മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
 
മീരയുടെ ഭർത്താവ് കെട്ടിടനിർമാണ തൊഴിലാളിയാണ്. ഇന്നലെ ഉച്ചഭക്ഷണത്തിന് മകളെ അന്വേഷിച്ചെത്തി മീരയുടെ അമ്മ ഗിരിജയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആ സമയത്ത് ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല.
 
മീര എഴുതിയതെന്ന് കരുതപ്പെടുന്ന കത്ത് കണ്ടെത്തിയുട്ടുണ്ടെന്ന് പാങ്ങോട് പോലീസ് പറഞ്ഞു. വീട്ടിൽ ഇന്നലെ ഉണ്ടായ വാക്കുതർക്കമാണ് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍