‘ഐശ്വര്യങ്ങള്‍ക്ക് വിഘാതമാകും’; ജ്യോത്സ്യന്റെ വാക്കുകേട്ട് പിതാവ് കൈക്കുഞ്ഞിനെ കൊലപ്പെടുത്തി

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (17:06 IST)
സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും വിഘാതമാകുമെന്ന ജോത്സ്യന്റെ പ്രവചനം ഭയന്ന് പിതാവ് കൈക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. കുറ്റം സമ്മതിച്ച കുട്ടിയുടെ അച്ഛനായ മഞ്ചുനാഥിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഒരുമാസം പ്രായമായ കുഞ്ഞിനെയാണ് ജ്യോത്സന്റെ വാക്ക് കേട്ട് മഞ്ചുനാഥ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടി ജനച്ചത് മുതല്‍ ഇയാള്‍ ഭാര്യയുമായി വഴക്കായിരുന്നു. ആണ്‍‌കുട്ടി ഉണ്ടാകാത്തതായിരുന്നു പ്രതിയെ ചൊടിപ്പിച്ചത്.

ഇതിനിടെയാണ് സര്‍വ്വ ഐശ്വര്യങ്ങളുമുള്ള നല്ല ഭാവി ലഭിക്കണമെങ്കില്‍ കുഞ്ഞിനെ കൊല്ലണമെന്ന് ജ്യോത്സ്യന്‍ മഞ്ചുനാഥിനോട് പറഞ്ഞത്. ഇതനുസരിച്ചാണ് ഇയാള്‍ കൊല നടത്തിയത്.

കുഞ്ഞിന്റെ അമ്മ അടുക്കളയിൽ ജോലി ചെയ്യുമ്പോള്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊല നടത്തുകയായിരുന്നു. ഇതിനു ശേഷം മഞ്ചുനാഥ് മുറിയില്‍ പോയി കിടന്നു. മൂക്കിൽ നിന്നും ചോരവന്ന് ശ്വാസമില്ലാതെ കിടക്കുന്ന കുഞ്ഞിനെ കണ്ട് നിലവിളിച്ച ഭാര്യ പ്രതിയെ വിവരമറിയിച്ചു.

കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംശയം തോന്നിയ ഡോക്‍ടര്‍ യുവതിയോട് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. ഇവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article