അഭിഭാഷകനെ വെടിവച്ച യുവാവ് പോലീസ് പിടിയിൽ

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2022 (17:28 IST)
കൊട്ടാരക്കര: അഭിഭാഷകനെ എയർഗൺ കൊണ്ടുവെടിവച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ബാറിലെ അഭിഭാഷകനായ പുലമാണ് മഹാത്മാ നഗർ നിവാസി എം.കെ.മുകേഷിനെ (34) വെടിവച്ച പുലമാണ് മുകളുവില സ്വദേശി പ്രൈം എബി അലക്സിനെ (36) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
വലതു തോളിൽ തുളച്ചുകയറിയ പെല്ലറ്റുമായി മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെടിയുണ്ട നീക്കം ചെയ്യുകയും ചെയ്തു. . ആരോഗ്യനില തൃപ്തികരമാണ്.  
 
കൊലപാതക ശ്രമത്തിനാണു അലക്സിനെതിരെ കേസെടുത്തത്. ഇയാളുടെ വീട്ടിനു മുന്നിൽ വച്ചായിരുന്നു വെടിവച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറഞ്ഞത്. മുകേഷും ഭാര്യയും അകന്നു കഴിയുകയാണ്. ഇതിന്റെ കാരണം അലക്‌സാണെന്നാണ് മുകേഷിന്റെ വീട്ടുകാർ ആരോപിക്കുന്നത്.
 
വെടിയേറ്റത്തിന്റെ തലേ ദിവസം മുകേഷും രണ്ടു സുഹൃത്തുക്കളും മദ്യപിച്ച ശേഷം അലസിന്റെ വീടിനു മുന്നിലെത്തി ചീത്തവിളിച്ചിരുന്നു എന്നും ഇതാണ് വെടിവയ്ക്കാൻ അലക്സിനെ പ്രകോപിപ്പിച്ചത് എന്നുമാണ് സൂചന. ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിലും പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.   
 

അനുബന്ധ വാര്‍ത്തകള്‍

Next Article