കരിപ്പൂരിൽ 1.8 കോടിയുടെ സ്വർണ്ണ മിശ്രിതം പിടികൂടി

Webdunia
ഞായര്‍, 4 ജൂണ്‍ 2023 (09:10 IST)
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ടുരാണ്ടു യാത്രക്കാരിൽ നിന്ന് 1.8 കോടിയുടെ സ്വർണ്ണ മിശ്രിതം പിടികൂടി. ശരീരത്തിൽ ഒളിച്ചു കടത്താൻ ശ്രമിച്ച ഈ സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് ഇത് പിടിച്ചെടുത്തത്.  
 
മലപ്പുറം പാലക്കാപ്പറ്റ സ്വദേശി പൊറ്റങ്ങാട് അശ്രഫിൽ നിന്ന് 863 ഗ്രാം സ്വർണ്ണവും മലപ്പുറം ചെമ്മാണിയോട് സ്വദേശി പാതിരാമണ്ണ അബ്ദുൽ അൻസാറിൽ നിന്ന് 1168 ഗ്രാം സ്വർണ്ണമിശ്രിതവുമാണ് പിടികൂടിയത്. ഇതിനൊപ്പം കോഴിക്കോട്ടു നിന്ന് നൽകിയ വിവരത്തെ തുടർന്ന് മുമൈയിലും രണ്ടു പേരിൽ നിന്ന് ഏകദേശം രണ്ടു കിലോ സ്വർണ്ണം പിടികൂടിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article