ടിക്ക് ടോക്ക് വീഡിയോക്കായി പാടത്ത് ചിത്രീകരിക്കുന്നതിനിടെ ആളില്ലാത്ത പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണാണു യുവതിക്ക് ദാരുണാന്ത്യമെന്നാണു പൊലീസ് പറയുന്നത്. അതേസമയം, മാലയുടെ പിതാവിന്റെ മൊഴിയിൽ പൊലീസിനു ചില സംശയങ്ങളെല്ലാമുണ്ട്. പശുവിനു പുല്ല് ചെത്താനാണു മാല പാടത്ത് പോയതെന്നും ഇതാദ്യമായിട്ടല്ല മാല സംഭവസ്ഥലത്ത് പോകുന്നതെന്നുമാണു പിതാവ് നാരായണപ്പ പറയുന്നത്.
വെള്ളക്കെട്ടിനു ചുറ്റുവേലി ഇല്ലെന്ന് മാലയ്ക്ക് അറിയാമെന്ന പിതാവിന്റെ മൊഴി പൊലീസിനു സംശയം തോന്നിപ്പിച്ചിരിക്കുകയാണു. മാല പഠനത്തില്‍ മിടുക്കയായിരുന്നെന്നും സ്‌കോളര്‍ഷിപ്പോട് കൂടി പഠിച്ചിരുന്ന സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയായിരുന്നുവെന്നും മാല പഠിച്ചിരുന്ന കോളാറിലെ ഗവണ്‍മെന്റ് വിമന്‍സ് കോളജിലെ അധ്യാപകര്‍ പറഞ്ഞു.