പ്രായപൂർത്തിയാകാത്ത ഇരുപതോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്‌റ്റില്‍. മുംബൈ സ്വദേശിയായ ഹാൻ ഖ്വറേഷി (34)യെയാണ് അറസ്‌റ്റിലായത്. 2010ല്‍ മുംബൈയിലെ നെഹ്‌റു നഗറില്‍ രണ്ടു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തിലാണ് ഇയാള്‍ അറസ്‌റ്റിലായത്.
അറസ്‌റ്റിലായതിനു പിന്നാലെ പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനയിലുടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. മുംബൈയിലെ വിവിധയിടങ്ങളിൽ നടന്ന ബലാത്സംഗ കേസുകളിലെ പ്രതി റഹാൻ ഖ്വറേഷിയാണെന്ന് ഡിഎൻഎ പരിശോധനാ ഫലത്തിലൂടെ പൊലീസിന് വ്യക്തമായി.
ഡിഎൻഎ പരിശോധനാ ഫലം കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ മുംബൈയിലെ വിവിധയിടങ്ങളില്‍ 20തോളം പെണ്‍കുട്ടികളെ റഹാൻ ഖ്വറേഷി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്‌തതായി പൊലീസ് കണ്ടെത്തി.
2010 മുതലാണ് റഹാൻ ഖ്വറേഷി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. ചോദ്യം ചെയ്യലിൽ റഹാൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.