ഭാര്യയുടെ ഗർഭത്തിൽ ഭർത്താവിന് സംശയം, ഒടുവിൽ സത്യം തെളിഞ്ഞപ്പോൾ കൂട്ടുകാരൻ കുടുങ്ങി

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (20:47 IST)
പോത്തന്‍കോട്: ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയം ആരോപിച്ച്‌ ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ കുടുങ്ങിയത് ഭർത്താവിന്റെ സുഹൃത്ത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഭാര്യ ഗർഭിണയായതിൽ തനിക്ക് സംശയമുണ്ടെന്ന് ആരോപിച്ച് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. 
 
ഭാര്യയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തായത്. ഭർത്താവിനൊപ്പം പതിവായി വീട്ടിൽ വന്ന് മദ്യപിക്കാറുള്ള സുഹൃത്തുക്കളിലൊരാൾ തന്നെ പീഡിപ്പിച്ചതായി യുവതി പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് വിശദമായി അന്വേഷിക്കാൻ ആറ്റിങ്ങൽ എസ് പിക്ക് കൈമാറിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article