പാലത്തിൽ രക്തക്കറ, താഴെ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

ബുധന്‍, 13 മെയ് 2020 (15:21 IST)
മേട്ടുപ്പാളയം: കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പെരിയനായിക്കംപാളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നയിക്കംപാളയും സ്കൂളിന് സമീപത്ത് കോവനുർ റോഡിലെ പാലത്തിന് താഴെയാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹം ശ്രദ്ധയിപ്പെട്ടത്. പാലത്തിന്റെ ചുമരിൽ രക്തക്കറയും പാടുകളും ഉണ്ടായിരുന്നു. 
 
30 മുതൽ 40 വയസ് വരെ പ്രായം തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. ഒന്നിലധികം ആളുകൾ ചേർന്ന് മർദിച്ച് അവശനാക്കിയ ശേഷം തീവച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊയമ്പത്തൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സംഘം എത്തി സംഭവ സ്ഥലത്തുവച്ച് തന്നെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. മൃതദേഹം തിരിച്ചറിയാൻ സാധിയ്ക്കത്തതിനാൽ നായിക്കംപാളയം ശ്മശാനത്തിൽ തന്നെ സംസ്കരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍