ലോക്ഡൗണിൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിൽ വഴിയരികിൽ പ്രസവിച്ചു, ചോരക്കുഞ്ഞുമായി യുവതി നടന്നത് 150 കിലോമീറ്റർ

ബുധന്‍, 13 മെയ് 2020 (14:05 IST)
ലോക്ഡൗണിൽ കുടുങ്ങി സ്വന്തം നാട്ടിലേയ്ക്ക് കാൽനടയായി മടങ്ങുന്നതിനിടെയിൽ വഴിയിൽ പ്രസവിച്ച് യുവതി. തുടർന്ന് ചോരക്കുഞ്ഞുമായി ഈ അമ്മ നടന്നത് 150 കിമോമീറ്റർ. മഹാരാഷ്ട്രയിൽ നാസിക്കിൽ നിന്നുമാണ് മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് ഭർത്താവിനൊപ്പം ഇവർ കാൽ നടയായി യാത്ര അരംഭിച്ചത്. തുടർന്ന് ചൊവ്വാഴ്ച യുവതിയ്ക്ക് പ്രസവ വേദന ആരംഭിച്ചു. വഴിയരികിൽവച്ച് കുഞ്ഞിന് ജൻമം നൽകി.
 
പ്രസവ ശേഷം രണ്ട് മണിക്കൂർ മാത്രം വിശ്രമിച്ച് യുവതി പിന്നീട് നടത്തം തുടരുകകയായിരുന്നു. 150 കി;ലോമീർറ്ററാണ് ചോരക്കുഞ്ഞിനെയും കയ്യിലെടുത്ത് ഇവർ നടന്നത്. ഇഞ്ചെഹാരെയിൽ എത്തിയപ്പോഴാണ് ഇവർ അധികൃതരുടെ ശ്രദ്ധയിപ്പെട്ടത്. ഇതോടെ അമ്മയെയും കുഞ്ഞിനെയും അധികൃതർ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ല എന്ന് സത്റ ബ്ലോക്ക് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍