സഹോദരന്റെ ഭാര്യയോട് വൈരാഗ്യം, പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി സഹോദരിമാരുടെ ക്രൂരത

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (09:52 IST)
ലക്നൗ: സഹോദരന്റെ ഭാര്യയോടുള്ള വൈരാഗ്യം തീർക്കാൻ സ്വന്തം സഹോദരന്റെ കുഞ്ഞിനെ കൊലപ്പെടുത്തി സഹോദരിമാർ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. സഹോദരന്റെ ഭാര്യയായ സപ്നയോടുള്ള അസൂയയും അതിൽനിന്നുമുണ്ടായ വൈരാഗ്യവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. സംഭവത്തിൽ സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനും മാതാപിതാക്കളും സപ്നയെ സ്നേഹിയ്ക്കുന്നതിൽ സഹോദരിമാർ അസ്വസ്ഥരായിരുന്നു എന്ന് പൊലീസ് പറയുന്നു.
 
രണ്ടുവയസുകാരനെ കാണാനില്ലെന്ന് കാണിച്ച്‌ കുടുംബം സുര്‍ജാപുര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടിലെ അലമാരയില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂത്ത സഹോദരി വീട്ടിൽ എത്തിയ ദിവസം തന്നെ കുഞ്ഞിനെ കാണാതായതോടെ പൊലീസിന് തോന്നിയ സംശയത്തിൽനിന്നുമാണ് ക്രൂരമായ കൊലപാതകം പുറത്തുവന്നത്. കുട്ടിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയശേഷം മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് അലമാരയില്‍ ഒളിപ്പിയ്ക്കുകയായിരുന്നു. പക വീട്ടുന്നതിനായി സഹോദരിമാർ അവസരം കാത്തിരിയ്ക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍