ബാലികയെ പീഡിപ്പിച്ച 75 കാരന് 26 വർഷം കഠിനതടവ് ശിക്ഷ

Webdunia
വ്യാഴം, 16 ജൂണ്‍ 2022 (17:36 IST)
തൃശൂർ: കേവലം എട്ടു വയസു മാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിച്ച 75 കാരന് കോടതി 26 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. തൃശൂർ ജില്ലയിലെ എളനാട് കിഴക്കേക്കളം സ്വദേശി ചന്ദ്രനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ വിവിധ വകുപ്പുകളിലായി 26 വർഷം കഠിന തടവിനും 135000 രൂപ പിഴയും വിധിച്ചത്.
 
എന്നാൽ പിഴ അടയ്ക്കാത്ത പക്ഷം പത്തു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അതെ സമയം പിഴ അടയ്ക്കുന്നു എങ്കിൽ ആ തുക പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് നൽകാനാണ് വിധി. 2018 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
 
കളിക്കാൻ പോയ ബാലികയെ പ്രതി നിർബന്ധിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു കേസ്. ഇതിൽ 12 സാക്ഷികളെയാണ് വിസ്തരിച്ചത്. പഴയന്നൂർ പോലീസ് ഇൻസ്‌പെക്ടർ സി.വിജയകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article