മദ്യലഹരിയിലായിരുന്ന പ്രതി അയൽക്കാരന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി 11കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ ഈസമയം വീട്ടിലുണ്ടായിരുന്നില്ല പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തം വാർന്ന നഗ്നയായി കിടക്കുകന്ന പെൺകുട്ടിയെയാന് കണ്ടത്. ഇതോടെ നട്ടുകാർ പ്രതിയെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് നാട്ടുകാരിൽനിന്നും പ്രതിയെ മോചിപ്പിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഇയാൾ മരിക്കുകയായിരുന്നു. ഇരയാക്കപ്പെട്ട പെൺകുട്ടിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് ജനക്കൂട്ടത്തീനെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രതികളെ അറസ്റ്റ് ചെയ്യുക.