14കാരിയെ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ചുട്ടുകൊന്നു, സംഭവം മാതാപിതാക്കൾ ചികിത്സക്കായി ആശുപത്രിയിൽ പോയപ്പോൾ

Webdunia
ബുധന്‍, 29 മെയ് 2019 (12:44 IST)
14കാരിയെ ക്രൂര കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൽ ആശുപത്രിയിൽ ചികിത്സക്ക് പോയ തക്കം നോക്കി പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയക്കുകയും പിന്നീട് ചുട്ടുകൊല്ലുകയുമായിരുന്നു. മുസഫർ നഗറിലെ ഇഷ്ടിക കളത്തിന് സമീപത്തെ ഒരു മുറീയിൽനിന്നുമാണ് കത്തിക്കരിഞ്ഞ നിലയിൽ പെൺക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 
 
പെൺകുട്ടിയും മാതാപിതാക്കളും പ്രദേശത്തെ ഒരു ഇഷ്ടിക കളത്തിലാണ് ജോലി ചെയ്തിരുന്നത്. ഇഷ്ടിക്ക കളത്തിന് സമീപത്ത് തന്നെയുള്ള ഒരു സധാരണ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ജോലി ചെയ്യുന്നതിനിടെ പെൺകുട്ടിയുടെ അമ്മക്ക് ശാരീരിക ആസ്വസ്ഥ്യം ഉണ്ടായി. ഇതോടെ പിതാവ് 12കാരനായ സംഹോദരനെയും പെൺകുട്ടിയെയും താമസിച്ചിരുന്ന മുറിയിലാക്കിയ ശേഷം അമ്മയെ ആശുപത്രിയിൽ ചികിത്സക്കെത്തിക്കുകയായിരുന്നു.
 
ഈ അവസരം ഇഷ്ടിക കളത്തിന്റെ ഉടമയും ആറ് തൊഴിലാളികളും ചേർന്ന് മുതലെടുക്കുകയായിരുന്നു രണ്ട് പേർ എത്തിയാണ് ജോലിക്ക് എന്ന് പറഞ്ഞ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ഏഴുപേരും ചേർന്ന് പെൺകുട്ടിയെ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം താമസിച്ചിരുന്ന മുറിയിൽവച്ചുതന്നെ ചുട്ടുകൊല്ലുകയായിരുന്നു. സംഭവത്തിൽ ഏഴു പെരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഐപിസി, പോക്സോ, എസ് സി എസ് ടി ആട്രോസിറ്റീസ് ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

Next Article