ഏറ്റു‌മാനൂരിൽ 11കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ചൻ അറസ്റ്റിൽ

അഭിറാം മനോഹർ

ശനി, 21 ഡിസം‌ബര്‍ 2019 (14:05 IST)
കോട്ടയം ഏറ്റുമാനൂരിൽ പതിനൊന്നു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛന്‍ അറസ്റ്റിൽ. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മാതാവിന്റെ പരാതിയിലാണ് പോലീസ് നടപടി.
 
കഴിഞ്ഞ ഏപ്രിൽ മുതൽ കുട്ടിയെ കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴും ഇയാൾ കുട്ടിയെ പീഡിപ്പിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഏറ്റുമാനുർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍