വിവാഹിതയായ 26കാരിയും ഭർത്താവിന്റെ സഹോദരിയായ പതിനഞ്ചുകാരിയും ഒളിച്ചോടി; കാമുകന്മാർക്ക് 16 വയസ്, സംഭവം കാസർഗോഡ്

Webdunia
ശനി, 4 മെയ് 2019 (18:14 IST)
വിവാഹിതയായ 26കാരിയും ഭർത്താവിന്റെ പതിനഞ്ച് വയസുള്ള സഹോദരിയും 16 വയസുള്ള കൌമാരക്കാർക്കൊപ്പം ഒളിച്ചോടി. ചെർളക്കടവിലെ ഓട്ടോ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയൽക്കാരായ കൌമാരക്കാർക്കൊപ്പം കഴിഞ്ഞ ബുധനാഴ്ച ഒളിച്ചോടിയത്.
 
സ്വന്തം വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് യുവതി നാത്തൂനേയും കൂട്ടി ഇറങ്ങിയത്. എന്നാൽ, വൈകുംനേരം ആയിട്ടും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് ഭർത്താവ് ബേക്കൽ പൊലീസിന് പരാതി നൽകി. ഈ സമയത്ത് 16കാരനായ മകനെ കാണാനില്ലെന്ന പരാതിയുമായി ഒരു പിതാവും സ്റ്റേഷനിലെത്തി. തൊട്ടുപിന്നാലെ മറ്റൊരു പിതാവും തന്റെ മകനെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
 
4 മിസിംഗ് കേസ് ഏകദേശം ഒരേ സമയം തന്നെ രജിസ്റ്റർ ചെയ്തതോടെ സംശയം തോന്നിയ പൊലീസ് സൈബർസെല്ലിന്റെ സഹായം തേടി. ഇതോടെയാണ് കാണാതായ നാല് പേരും കോയമ്പത്തൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് കോയമ്പത്തൂർ പൊലീസിന്റെ സഹായം തേടി. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article