സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും ശ്രദ്ധാലുവാണ്. അതുകൊണ്ട് തന്നെ പലർക്കും എണ്ണമയമുള്ള ചർമം ഇഷ്ടമല്ല. എണ്ണമയം അല്ലെങ്കിൽ ഓയിലി ഫെയ്‌സ് ആരും തന്നെ ഇഷ്‌ടപ്പെടുന്നില്ല. സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കാൻ മാർഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഫേഷ്യല്‍ ചെയ്യുന്നതിന് പകരം പ്രകൃതിദത്തമായ കളിമണ്ണുകൊണ്ടുള്ള ഫേഷ്യല്‍ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരം മാസ്‌കുകള്‍ മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും അഴുക്കുകള്‍ കളയാനും അത്യുത്തമമാണ്. എണ്ണമയമുള്ള തൊലിയില്ലാതാകാന്‍ ഇതു ആഴ്ചയില്‍ ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കൂ, തീർച്ചയായും ഫലം കാണും.