ഉറക്കത്തിനൊപ്പം ഭക്ഷണവും അത്യാവശ്യം; വ്യായാമം ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
വ്യാഴം, 2 മെയ് 2019 (20:17 IST)
ജീവിതശൈലി മാറിയതോടെ ജിമ്മില്‍ പോകുന്നവരുടെയും വ്യായാമം ചെയ്യുന്നവരുടെയും എണ്ണം ഇന്ന് വര്‍ദ്ധിച്ചു വരുകയാണ്. പുരുഷന്മാരെ സ്‌ത്രീകളും പലവിധമുള്ള വ്യായാമമുറകള്‍ക്കായി സമയം കണ്ടെത്തുന്നുണ്ട്.
ശരീരത്തിന് കരുത്തും അഴകും പകരുന്നതാണ് വ്യായാമം. പുരുഷന്മാരെ പോലെ സ്‌ത്രീകളും വ്യായാം ചെയ്യാന്‍ ഇന്ന് സമയം കണ്ടെത്തുന്നുണ്ട്. മസിലുകളുടെ വളര്‍ച്ചയ്ക്ക് ഭക്ഷണത്തോടൊപ്പം തന്നെ വിശ്രമവും ഉറക്കവും അത്യാവശ്യമാണ്. സ്റ്റിറോയിഡുകളുടെ ഉപയോഗം ശരീരത്തിന് ദോഷകരമാണ് എന്നതില്‍ സംശയമില്ല. ഇവ കഴിക്കുകയോ ഇഞ്ചക്ട് ചെയ്യുകയോ ചെയ്തതു കൊണ്ടുമാത്രം മസിലുകള്‍ക്ക് വളര്‍ച്ചയുണ്ടാകണമെന്നില്ല.
വ്യായാമം ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും 40 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇതിലൂടെ അസ്ഥികളുടെ സാന്ദ്രത മൂന്ന് ശതമാനം വര്‍ദ്ധിക്കും. പതിവായി വ്യായാമം ചെയ്യുന്നവര്‍ പാല്‍, ഇലക്കറികള്‍, പയറു വര്‍ഗങ്ങള്‍, നെല്ലിക്ക, കാത്സ്യം അടങ്ങിയ ചെറിയ മത്സ്യങ്ങള്‍ എന്നിവ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം.
എക്‌സ്പെരിമെന്റല്‍ ഫിസിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വൈകുന്നേരങ്ങളിലെ വ്യായാമം ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നാണ് പറയുന്നത്.
വൈകുന്നേരങ്ങളിലെ വ്യായാമം നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അമിതമായി വിശപ്പുതോന്നുന്ന അവസ്ഥ കുറയുകയും ചെയ്യും. വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണായ ഗ്രെലിന്റെ കുറവ് ഇതോടെ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ 30 മിനിറ്റോളം ഇതിനായി സമയം മാറ്റിവയ്‌ക്കണം. സ്‌ത്രീകളും പുരുഷന്മാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.