വലത് കാലിൽ കറുത്ത ചരട് കെട്ടുന്നത് പണത്തിന് പഞ്ഞമുണ്ടാകില്ല? - കാരണമിത്

വെള്ളി, 3 മെയ് 2019 (14:28 IST)
ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. അത് ചുമ്മാ സ്റ്റൈലിന് വേണ്ടി കെട്ടുന്നവരാണ് കൂടുതൽ. എന്നാൽ, ഇതിന്റെ പിന്നിൽ ഒരു വിശ്വാസമുണ്ട്. 
 
വിവാഹം കഴിയുന്നതിന് മുമ്പുള്ള പെൺകുട്ടികളാണ് ഇങ്ങനെ ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല. ഇത് ട്രെൻഡാണ് അതിൽ കല്ല്യാണം കഴിഞ്ഞവർക്ക് അങ്ങനെ ധരിക്കരുത് എന്നൊന്നുമില്ല. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കും.  
 
ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ കറുത്ത ചരട് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പണ്ട് കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീർഘകാലം സൗന്ദര്യം നിലനിൽക്കുവാനും സ്‌ത്രീകൾ കറുത്ത ചരട് കെട്ടുമെന്നാണ് വിശ്വാസം.  
 
കറുത്ത ചരട് കാലിൽ കെട്ടുന്നതിലൂടെ ചില ഗുണങ്ങളൊക്കെ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇനി ഇതിന്റെ പ്രയോജനം എന്നുകൂടെ മനസിലാക്കി കറുത്ത ചരട് കാലില്‍ അണിയാന്‍ ഒരുങ്ങാം.
 
*  നിങ്ങള്‍ക്ക് പൊക്കിളില്‍ വേദനയുണ്ടെങ്കില്‍, കറുത്ത ചരട് കെട്ടുന്നത് നല്ലതായിരിക്കും. എങ്ങനെയെന്നാൽ, നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്‍റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്. കറുത്ത ചരട് കാലിന്‍റെ തളളവിരലില്‍ കെട്ടിയാല്‍ ഇങ്ങനെയുള്ള വേദന കുറയും. ചരട് സ്ഥിരമാക്കുകയാണെങ്കിൽ ഈ വേദന പിന്നീട് വരില്ലെന്നും പറയപ്പെടുന്നു.
 
* ചിലപ്പോള്‍ കാല്‍പാദങ്ങളിലും അസഹ്യമായ വേദനയുണ്ടാകാറുണ്ട്. കാലിന്‍റെ ഉപ്പൂറ്റിയിലും ചില സമയത്ത് ഇങ്ങനെ വേദന അനുഭവപ്പെടാറുണ്ട്. കാലിന്‍റ പാദങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാല്‍ ഇത്തരത്തിലുളള വേദന ക്രമേണ സുഖപ്പെടുമെന്ന് പറയപ്പെടുന്നു.
 
* കാലുകളില്‍ കറുത്ത ചരട് ധരിച്ചാല്‍ എന്തെങ്കിലും മുറിവുകള്‍ കാലുകളില്‍ ഉണ്ടായാല്‍ പെട്ടെന്ന് സുഖപ്പെടുമെന്നാണ് കരുതുന്നത്.
 
* ജ്യോതിഷശാസ്‌ത്രം അനുസരിച്ച് ചൊവ്വാഴ്ച ദിവസം കാലിന്‍റെ വലത് കാലില്‍ കറുത്ത ചരട് ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് ജീവിതത്തില്‍ ഒരിക്കലും പെസക്ക് പഞ്ഞമുണ്ടാകില്ലയെന്ന് മാത്രമല്ല നിങ്ങള്‍ക്ക് പണ സംബന്ധിയായ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും ദുരീകരിക്കപ്പെടുമെന്നാണ് പറയുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍