അഫ്ഗാനെതിരെ അടിയോടടി, ഗെയ്‌ലിനെ പിന്തള്ളി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സടിച്ച താരമെന്ന റെക്കോർഡ് ഇനി ഹിറ്റ്മാന് സ്വന്തം

ബുധന്‍, 11 ഒക്‌ടോബര്‍ 2023 (19:59 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാന്‍. ലോകകപ്പില്‍ അഫ്ഗാനെതിരെ നടക്കുന്ന മത്സരത്തിലാണ് വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന്റെ 553 സിക്‌സറുകള്‍ എന്ന നേട്ടത്തെ രോഹിത് മറികടന്നത്. 483 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 551 ഇന്നിങ്ങ്‌സുകളിലായാണ് ഗെയ്ല്‍ 553 സിക്‌സുകള്‍ നേടിയതെങ്കില്‍ അത് മറികടക്കാന്‍ 453 മത്സരങ്ങളിലെ 473 ഇന്നിങ്ങ്‌സുകള്‍ മാത്രമാണ് രോഹിത്തിന് വേണ്ടിവന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലും ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരവും രോഹിത് ശര്‍മയാണ്.
 
ടെസ്റ്റില്‍ 77 സിക്‌സും ഏകദിനത്തില്‍ 295 സിക്‌സും ടി20 യില്‍ 182 സിക്‌സുമാണ് ഇതിനകം രോഹിത് നേടിയിട്ടുള്ളത്. അഫ്‌നാനെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ 22 റണ്‍സ് പിന്നിട്ടതോടെ ലോകകപ്പില്‍ ഏറ്റവും കുറവ് ഇന്നിങ്ങ്‌സുകളില്‍ നിന്നും 1000 റണ്‍സ് സ്വന്തമാക്കുന്ന താരമായും രോഹിത് മാറി. 19 ഇന്നിങ്ങ്‌സുകളാണ് ഇതിനായി രോഹിത്തിന് വേണ്ടിവന്നത്. നിലവില്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പമാണ് രോഹിത് ഈ റെക്കോര്‍ഡ് നേട്ടം പങ്കിടുന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍