പരിക്ക് ഭേദമായില്ല, ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അടുത്ത രണ്ട് പരമ്പരകളും നഷ്ടമാകും

വെള്ളി, 17 നവം‌ബര്‍ 2023 (16:24 IST)
പരിക്ക് മൂലം ടീമില്‍ നിന്നും മാറിനില്‍ക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ തിരികെയെത്താന്‍ ഇനിയും സമയമെടുക്കും. 2023ലെ ലോകകപ്പിന് തൊട്ട് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായി നടക്കുന്ന ടി20 പരമ്പരയും അത് കഴിഞ്ഞ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയും ഇതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് നഷ്ടമാകും. പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ താരത്തിന് 2 മാസമെങ്കിലും സമയമെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
 
ലോകകപ്പിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്. ദക്ഷിണാഫ്രിക്കെതിരായ പരമ്പരയില്‍ ഹാര്‍ദ്ദിക് തിരിച്ചെത്തുകയും ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുത്ത് ടീമിനെ നയിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഹാര്‍ദ്ദിക് ഇല്ലാത്ത സാഹചര്യത്തില്‍ റുതുരാജ് ഗെയ്ക്ക്‌വാദ് ഇന്ത്യന്‍ നായകനായേക്കും. ഇരു പരമ്പരകള്‍ക്കുമുള്ള ടീമിനെ ഇന്ത്യന്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍