ധവാന് പകരം രാഹുൽ, കിവീസിനെ ഭയക്കേണ്ടതുണ്ടോ? - ഇന്ത്യ രണ്ടും കൽപ്പിച്ച് !

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (12:01 IST)
ലോകകപ്പ് പ്രതീക്ഷകള്‍ വാനോളം നില്‍ക്കുമ്പോള്‍ വിരാ‍ട് കോഹ്‌ലിക്കും സംഘത്തിനും അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക്. ധവാന് പകരം മൂന്നാം ഓപ്പണറായി ടീമിലുള്ള കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്താനാണ് സാധ്യത കൂടുതല്‍. 
 
രാഹുൽ - രോഹിത് കൂട്ടുകെട്ടിൽ ഇന്ത്യ മൂന്നാമങ്കത്തിന് ഇറങ്ങുകയാണ്. വ്യാഴാഴ്ച നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് മൂന്നു മണിക്കു നടക്കുന്ന കളിയില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.
 
ആദ്യ രണ്ടു മല്‍സരങ്ങളിലും മിന്നുന്ന ജയം കൈവരിച്ച വിരാട് കോഹ്ലിയും നായകനും ലക്ഷ്യമിടുന്നത് ജയത്തേക്കാൾ കുറഞ്ഞതൊന്നുമല്ല. കളിച്ച രണ്ട് കളിയിലും ജയത്തിന്റെ രുചി അറിഞ്ഞാണ് ഇന്ത്യ മൂന്നാം കളിയിലേക്ക് ചുവരുകൾ വെയ്ക്കുന്നത്. അതേസമയം, നാലാം ജയമാണ് കിവീസ് ലക്ഷ്യമിടുന്നത്. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച കിവീസ് ആറു പോയിന്റോടെ ടൂര്‍ണമെന്റില്‍ തലപ്പത്താണുള്ളത്.
 
മൂന്നാം കിരീടമെന്ന സ്വപ്‌നവുമായി ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിരിക്കുന്നത്. അതിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ വരെ ഉൾപ്പെടും. ശക്തന്മാരായ ദക്ഷിണാഗ്രിക്ക, ഓസ്ട്രേലിയ എന്നിവരെയാണ് ഇന്ത്യ വീഴ്ത്തിയത്. എന്നാൽ, ദുർബലരായ ടീമുകൾക്കെതിരെയാണ് കിവികളുടെ ജയം. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരെയാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ കിവീസ് തോല്‍പ്പിച്ചത്.
 
ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള കണക്കുകള്‍ ഇന്ത്യക്കു സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. ഇതുവരെ ഏഴു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇതില്‍ നാലെണ്ണത്തില്‍ കിവികളാണ് ജയിച്ചത്. മൂന്നു മല്‍സരങ്ങളാണ് ഇന്ത്യക്കു വിജയിക്കാനായത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article