‘മഹാഭാരതത്തിനായല്ല ധോണി ഇംഗ്ലണ്ടിലേക്ക് വന്നത്, മഹാരാജാവ് ഒന്നുമല്ലല്ലോ? ‘ - ക്രിക്കറ്റ് ലോകം രണ്ട് തട്ടിൽ

Webdunia
ശനി, 8 ജൂണ്‍ 2019 (08:19 IST)
ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഗ്ലൗസില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിഹ്നവുമായിട്ടായിരുന്നു ധോണി ഇറൺഗിയത്. ഇത് വിവാദമായി മാറിയിരിക്കുകയാണ്. ഇന്ത്യൻ ആരാധകരെല്ലാം ധോണിയെ പ്രശംസിക്കുമ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ലോകം രൂക്ഷവിമർശനമാണ് ധോണിക്കെതിരെ ഉന്നയിക്കുന്നത്. തങ്ങളുടെ പ്രതിഷേധം അവർ പരസ്യമായി തന്നെ അറിയിക്കുകയും ചെയ്തു.  
 
വിഷയത്തില്‍ ധോണിയെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ലോക കപ്പ് കളിക്കാനാണ് ധോണി ഇംഗ്ലണ്ടിലേക്ക് പോയത്, അല്ലാതെ മഹാഭാരതത്തിന് വേണ്ടിയല്ലെന്നാണ് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക കാര്യ മന്ത്രി ഫവാദ് ചൗധരി പ്രതികരിച്ചത്.  
 
അതെസമയം ധോണിയെ ന്യായീകരിച്ച് ബിസിസിഐ ഇടക്കാല ഭരണസമിതി രംഗത്തെത്തി. ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് ധോണി നിക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിനായി ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് പിടിഐയോട് പറഞ്ഞു.
 
ധോണിക്ക് കീപ്പിംഗ് ഗ്ലൗസില്‍ ബലിദാന്‍ ബാഡ്ജ് ധരിച്ചിറങ്ങാനുള്ള ഐസിസിയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഐസിസി നിയമമനുസരിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കാര്‍ക്ക് മതപരമായതോ, സൈന്യവുമായോ, പരസ്യങ്ങളുമായോ ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ജേഴ്‌സിയിലോ ബാറ്റിലോ ഗ്ലൗസിലോ ഉപയോഗിക്കാനാവില്ല. ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജിന്റെ കാര്യത്തില്‍ മതപരവും, പരസ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ഇത് ധരിച്ചിറങ്ങുന്നതിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. 
 
അതിനിടെ അടുത്ത മത്സരത്തില്‍ ആര്‍മി ചിഹ്നം ധരിക്കുന്നത് ധോണി ഒഴിവാക്കണമെന്ന് ഐസിസി ബിസിസിഐയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article