‘ഇതെന്തൊരു കിടപ്പാണ് ഹേ’- ചിരി പടർത്തി ചാഹൽ

ഞായര്‍, 7 ജൂലൈ 2019 (11:06 IST)
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിൽ തന്റെ ആറാമത്തെ സെഞ്ച്വറി അടിച്ചാണ് രോഹിത് ശർമ സ്റ്റാറായത്. എന്നാൽ, ഗ്രൌണ്ടിലിറങ്ങാതെയാണ് യുസ്‌വേന്ദ്ര ചാഹല്‍ താരമായത്. ഇന്ത്യന്‍ സ്പിന്നർ വിശ്രമിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഇതിനോടനുബന്ധിച്ച് ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.
 
ബൗണ്ടറി ലൈനിന് അരികില്‍ വെള്ളക്കുപ്പികളുമായി വിശ്രമിക്കുന്ന ചാഹലിന്റെ ചിത്രമാണ് ട്രോളിനാധാരം. പരസ്യ ബോര്‍ഡിലേക്ക് തല ചായ്ച്ച് ഒരു പ്രത്യേക സ്റ്റൈലിലാണ് ചാഹല്‍. ഉച്ചസമയത്ത് പലചരക്ക് കടയുടെ മുതലാളിമാര്‍ കിടന്നുറങ്ങുന്നതു പോലെ എന്ന് ആരാധകർ പറയുന്നു. 
 
മലയാളികൾക്കിടയിലും ഈ ചിത്രം വൈറലായിരിക്കുകയാണ്. ചാഹലിനെ ജഗതിയോടാണ് അവർ ഉപമിച്ചിരിക്കുന്നത്. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ റോഡിന് നടുവില്‍ പാ വിരിച്ച് കിടക്കുന്ന സീനുമായാണ് ആരാധകര്‍ ഈ ചിത്രത്തെ താരതമ്യം ചെയ്യുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍