വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റനായിരുന്ന സമയത്ത് കളിക്കളത്തില്‍ താരങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ പതിവുള്ള കാഴ്ചയായിരുന്നു. മത്സരത്തിനിടെയിലുള്ള ഈ കൊമ്പുകോര്‍ക്കലാണ് പല പരമ്പരകളെയും ആവേശകരമാക്കിയിട്ടുള്ളത്. ഇന്ത്യയും ഓസീസും തമ്മില്‍ ടെസ്റ്റില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നതും താരങ്ങള്‍ക്കിടയിലുള്ള ഈ ആവേശകരമായ പോരാട്ടത്തെയാണ്.