ലോകകപ്പില്‍ ധോണിപ്പട പുതിയ ജേഴ്‌സിയില്‍ കളിക്കും
അടുത്തമാസം ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് മഹേന്ദ്ര സിംഗ് ധോണിയും സംഘവും ഇറങ്ങുന്നത് പുതിയ ജേഴ്സിയില്‍. പുതിയ ജേഴ്സി മെല്‍ബണില്‍ നടന്ന ചടങ്ങില്‍ ബിസിസിഐയാണ് പുറത്തിറക്കിയത്.
100 ശതമാനം പോളിസ്റ്ററിലാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി നിര്‍മ്മിച്ചിരിക്കുന്നത്. ക്രിക്കറ്റ് കമന്ററേറ്റര്‍ ഹര്‍ഷാ ബോഗ്ലെയാണ് ടീം ഇന്ത്യയുടെ പുതിയ നിറം ട്വീറ്റ് ചെയ്ത് വെളിപ്പെടുത്തിയത്. ലോകകപ്പിനു പുറമെ നാളെ തുടങ്ങുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും ഇതേ ജേഴ്സിയണിഞ്ഞാവും ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്.
ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്ന പാക്കിസ്ഥാനും പുതിയ ജേഴ്സിയിലാണ് ഇറങ്ങുക. പുതിയ ജേഴ്സി ധരിച്ചുള്ള ഷാഹീദ് അഫ്രീദിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.