വാതുവെപ്പുകാര്‍ ഓസ്‌ട്രേലിയയെ ഉപേക്ഷിച്ചു; എല്ലാവര്‍ക്കും ധോണിപ്പടയെ മതി

Webdunia
തിങ്കള്‍, 23 മാര്‍ച്ച് 2015 (10:40 IST)
നിലവിലെ ജേതാക്കളായ ഇന്ത്യക്കാണ് ലോകകപ്പ് എന്ന വാതുവെപ്പ് വീരന്മാര്‍. ഇവരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം സെമിഫൈനലിനായി ആയിരക്കണക്കിനു കോടി രൂപയുടെ ഇടപാട് നടക്കുമെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനായി 50:52 എന്ന നിരക്കിലാണ് വാതുവെപ്പുകാര്‍ വലവീശുന്നത്. ഓസ്ട്രേലിയക്കുവേണ്ടി ഒരു രൂപ പന്തയം വെച്ചാല്‍ 50 രൂപയാണ് തിരിച്ചുകിട്ടുക. ഇന്ത്യ ജയിക്കുമെന്ന പന്തയം ജയിച്ചാല്‍ ഒരു രൂപക്ക് 52 രൂപ തിരിച്ചുകിട്ടും. ഇന്ത്യ-ബംഗ്ളാദേശ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 16:18 ആയിരുന്നു നിരക്ക്. പവര്‍ പ്ലേയില്‍ എത്ര റണ്‍സ് വഴങ്ങും, പത്ത് ഓവറില്‍ എത്ര വിക്കറ്റ് നഷ്ടമാകും, എത്ര റണ്‍സ് ചേര്‍ക്കും എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ എല്ലാം പന്തയം നടക്കും. ഇതു കൂടാതെ ഓരോ പന്തിലും എത്ര റണ്‍സ് ചേര്‍ക്കും എന്നുവരെ പന്തയം നടക്കും.

100 മൊബൈല്‍ ഫോണുകളുമായി വീട്ടില്‍ കണ്‍ട്രോള്‍ റൂം ഒരുക്കി വാതുവെപ്പ് ഇടപാടുകള്‍ നടത്തിയിരുന്ന ഒരാളെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ദുബായിലുള്ള വാതുവയ്പുകാരുടെയും ഇന്ത്യയിലെ ഇടപാടുകാരുടെയും ഇടനിലയായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.