ഏകദിനങ്ങളില്‍ ഇന്ത്യ പുലിയാണ്; ലോകകപ്പ് നേടുമെന്ന് ഫ്ളച്ചർ

ശനി, 17 ജനുവരി 2015 (13:00 IST)
അടുത്തമാസം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഇന്ത്യ കപ്പുയര്‍ത്തുമെന്ന് പരിശീലകൻ ഡങ്കൻ ഫ്ളച്ചർ. വിദേശ രാജ്യങ്ങളില്‍ ഇന്ത്യ ഏകദിനം കളിക്കുന്ന രീതി മികച്ചതാണ്. ചാമ്പ്യൻസ്ട്രോഫിയിൽ ഇംഗ്ലണ്ടിൽ വെച്ച് നേടിയ വിജയങ്ങൾ ഇതിന് തെളിവാണെന്നും ഫ്ളച്ചർ പറഞ്ഞു.

വിദേശത്ത് ടെസ്റ്റിലേതുപോലെയല്ല ഏകദിനങ്ങളിൽ ഇന്ത്യ കളിക്കുന്നത്. മികച്ച ജയങ്ങള്‍ നേടാന്‍ ടീമിന് കഴിയുന്നുണ്ട്. 2013 ചാമ്പ്യൻസ്ട്രോഫിയിൽ ഇംഗ്ളണ്ടിൽ വെച്ച് ടീം നേടിയ ജയം ഇതിന് തെളിവാണെന്നും ഫ്ളച്ചർ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷങ്ങളിലായി നടന്ന മൂന്ന് ഐസിസി ടൂർണമെന്റുകളിലായി രണ്ട് മത്സരങ്ങൾ മാത്രമേ ഇന്ത്യ തോറ്റിട്ടുള്ളൂ.

ഇതിലൊന്ന് കഴിഞ്ഞവർഷത്തെ ട്വന്റി 20 ലോകകപ്പ് ഫൈനലിലായിരുന്നു. മൂന്ന് ടൂർണമെന്റുകളും വിദേശത്താണ് നടന്നത്. ഈ സാഹചര്യത്തിലാണ് ഇത്തവണയും ടീമിന് ലോകകപ്പ് നേടാന്‍ കഴിയുമെന്ന് ഫ്ളച്ചർ ആശ പ്രകടിപ്പിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക