ലോകകപ്പിലെ ബംഗ്ലാദേശ് ഇന്ത്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശ്രീനിവാസന്‍ ഇടപെടലുകള്‍ നടത്തി: മുസ്തഫ കമാല്‍
വെള്ളി, 26 ജൂണ്‍ 2015 (10:36 IST)
ലോകകപ്പിലെ ബംഗ്ലാദേശ് ഇന്ത്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എന്‍ ശ്രീനിവാസന്‍ ഇടപെട്ടെന്ന് ഐസിസി മുന്‍ മുന്‍ പ്രസിഡന്റ് മുസ്തഫ കമാല്‍. കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യ ജയിക്കാനുള്ള സാഹചര്യമൊരുക്കിയത് ശ്രീനിവാസന്റെ ഇടപെടലുകള്‍ നടന്നിരുന്നു. അദ്ദേഹം നേരിട്ടാണ് ഇടപെടലുകള്‍ നടത്തിയിരുന്നത്. ഇന്ത്യന്‍ കളിക്കാര്‍ക്ക് പോലും എന്താണ് നടക്കുന്നതെന്ന് അറിവുണ്ടായിരുന്നില്ലെന്നും മുസ്തഫ കമാല്‍ വ്യക്തമാക്കി.
ബംഗ്ലാദേശ് ഇന്ത്യ ക്വാര്‍ട്ടര്‍ മത്സരം നീതിപൂര്‍വ്വമായിരുന്നില്ല. എല്ലാം ശ്രീനിവാസന്റെ നിയന്ത്രണത്തിലായിരുന്നു. മത്സരദിവസം സ്‌പൈഡര്‍ കാമറ അവിടെ ഇല്ലായിരുന്നു. കളിയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാതിരുന്നത് ഇന്നും സംശയം ഉളവാക്കുന്നു. എന്തുകൊണ്ടാണ് വലിയ സ്‌ക്രീന്‍ ഉപയോഗിക്കാതിരുന്നത്. എന്നാല്‍ മറ്റ് മത്സറ്റങ്ങളില്‍ ഈ സംവിധാനങ്ങള്‍ എല്ലാം ഉപയോഗിച്ചിരുന്നതായും മുസ്തഫ കമാല്‍ പറഞ്ഞു. എല്ലാത്തിനും പിന്നില്‍ ശ്രീനിവാസന്‍ ഇടപെടലുകള്‍ ആയിരുന്നു. ഇന്ത്യയില്‍ ഐ.പി.എല്ലില്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് ശ്രീനിവാസന്‍ ഐ.സി.സിയില്‍ ഇരുന്നുകൊണ്ടും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് ഇന്ത്യ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം താന്‍ രാജിവെക്കുമെന്ന് പറഞ്ഞപ്പോള്‍ ബംഗ്ലാദേശിലുള്ള എല്ലാവരും എനിക്കെതിരെ തിരിഞ്ഞു. അവര്‍ എന്നെ മനസ്സിലാക്കിയില്ല. ചിലര്‍ കരുതിയത് ഞാന്‍ ഇന്ത്യക്കെതിരെ എന്തോ പറയുകയാണെന്നാണ്. എന്നാല്‍ ഞാന്‍ ഒരിക്കലും ഇന്ത്യക്കെതിരെ ഒരു പ്രശ്‌നവും ഉന്നയിച്ചിട്ടില്ലെന്നും മുസ്തഫ കമാല്‍ വ്യക്തമാക്കി. ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.