ലോകകപ്പിലെ പൂള്‍ 'എ'യില്‍ നടന്ന ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് പടുകൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 342 റണ്‍സാണ് മഞ്ഞപ്പട അടിച്ചു കൂട്ടിയത്. ആരോണ്‍ ഫിഞ്ച് (135) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അവസാന ഓവറുകള്‍ ഗ്ലാന്‍ മാക്സ്‌വെല്‍ (66) കത്തിക്കയറുകയായിരുന്നു. 343 റണ്‍സാണ് ഇംഗ്ലീഷുകാരുടെ വിജയലക്ഷ്യം.
അവസാന ഓവറുകളില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് മാക്സ്‌വെല്‍ കത്തിക്കയറുകയായിരുന്നു. ഇംഗ്ലീഷ് ബൌളര്‍മാരെ തലങ്ങും വെലങ്ങും പായിച്ച ഓസീസ് താരം 40 പന്തില്‍ 11 ഫോറുകളുടെ സഹായത്തോടെയാണ് 66 റണ്‍സ് നേടിയത്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറും (22) ഫിഞ്ചും ചേര്‍ന്ന് മഞ്ഞപ്പടയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. പതിയെ താളം കണ്ടെത്തിയ ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് സൃഷ്‌ടിച്ചത്. സ്‌റ്റുവാര്‍ട്ട് ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് വാര്‍ണര്‍ മടങ്ങിയപ്പോള്‍ പകരമെത്തിയ ഷെയ്‌ന്‍ വാട്‌സണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബ്രോഡിന്റെ പന്തിന്‍ വിക്കറ്റിന് പിന്നില്‍ ജോസ് ബട്ട്ലറുടെ കൈകളില്‍ എത്തുകയായിരുന്നു.
പിന്നീട് സ്‌റ്റീവ് സ്‌മിത്ത് (5) ക്രീസില്‍ എത്തിയെങ്കിലും പ്രതീക്ഷയ്ക്ക് വക നല്‍കാതെ കൂടാരം കയറുകയായിരുന്നു. ക്രിസ് വോക്‍സിനായിരുന്നു വിക്കറ്റ്. തുടരെ മൂന്ന് വിക്കറ്റുകള്‍ കടപുഴകിയ നിമിഷമാണ് ബെയ്‌ലി ഫിഞ്ച് സഖ്യം ഒത്തുചേര്‍ന്നത്. 146 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഫിഞ്ച് റണ്‍ഔട്ടായത്. 128 പന്തുകള്‍ നേരിട്ട ഫിഞ്ച് 12 ഫോറും മൂന്ന് സിക്‍സറുകളും നേടി. 39മത് ഓവറില്‍ ബെയ്‌ലി പുറത്തായഫിന്നിന് വിക്കറ്റ് സമ്മാനിച്ച് പുറത്താകുകയായിരുന്നു.
മിച്ചല്‍ മാര്‍ഷ് (23), ബ്രാഡ് ഹാഡിന്‍ (31) മിച്ചല്‍ ജോണ്‍സണ്‍ (0), മിച്ചല്‍ സ്‌റ്റാര്‍ക്ക് (0) എന്നിവരാണ് അവസാന ഓവറുകളില്‍ മാക്‍സ് വെല്ലിന് പിന്തുണ നല്‍കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.