ധോണിക്ക് പകരം പന്തോ!! അത്തരമൊരു സാധ്യതയില്ലെന്ന് വിൻഡീസ് ഇതിഹാസം

അഭിറാം മനോഹർ

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (10:31 IST)
എം എസ് ധോണിയുടെ പിൻഗാമിയെന്ന ലേബലിൽ ഇന്ത്യൻ ടീമിലെത്തിയ താരമാണ് ഋഷഭ് പന്ത്. ബാറ്റ് കൊണ്ട് മികച്ച പ്രകടനങ്ങൾ തന്റെ തുടക്കക്കാലത്ത് പന്ത് കാഴ്ചവെച്ചിരുന്നെങ്കിലും അടുത്ത കാലത്തായി തന്റെ മേൽ ചാർത്തപ്പെട്ട വിശേഷണത്തിനോട് നീതി പുലർത്തുന്ന ഒരു പ്രകടനവും പന്ത് പുറത്തെടുത്തിട്ടില്ല. ബാറ്റിങ്ങിലും കീപ്പിങിലും പലപ്പോഴായി പന്തിന്റെ പ്രകടനങ്ങൾ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
 
ഇപ്പോളിതാ റിഷബ് പന്തിന് മഹേന്ദ്രസിങ് ധോണിയുടെ പകരക്കാരനാകാൻ ഒരിക്കലും കഴിയില്ലെന്ന് വിലയിരുത്തിയിരിക്കുകയാണ് വെസ്റ്റിൻഡീസ് ഇതിഹാസതാരമായ ബ്രയാൻ ലാറ. മോശം പ്രകടനത്തിനിടയിലും ഇന്ത്യയുടെ ഭാവി താരമായി പന്തിനെ പലരും വിലയിരുത്തുമ്പോഴാണ് ബ്രയാൻ ലാറയുടെ പരാമർശം.
 
രണ്ടുപേരും വ്യതസ്തതാരങ്ങളാണെന്നും അതുകൊണ്ട് തന്നെ പന്ത് ധോണിക്ക് പകരക്കാരനാകും എന്ന കാഴ്ചപ്പാട് ശരിയല്ലെന്നും ലാറ പറയുന്നു. പന്ത് നന്നായി ആക്രമിച്ചു കളിക്കുന്ന താരമാണെന്നും കഴിവുള്ള കളിക്കാരനാണെന്നും ലാറ കൂട്ടിചേർത്തു.
 
പന്തിന്റെ മോശം പ്രകടനത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് നിലവിൽ ഉയരുന്നത്. വിരാട് കോലിയടക്കം വിമർശകരിൽ നിന്നും പന്തിനെ സംരക്ഷിക്കാൻ നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വിമർശനങ്ങൾ ഇപ്പോഴും ശക്തമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍