എന്തുകൊണ്ടാണ് അവസാന ഓവർ അക്ഷറിന് നൽകിയത്: വിശദീകരണവുമായി ഹാർദ്ദിക്

ബുധന്‍, 4 ജനുവരി 2023 (14:18 IST)
ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്ന സമയത്ത് അവസാന ഓവർ അക്ഷർ പട്ടേലിന് നൽകിയതിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ. അവസാന ഓവറിന് മുൻപ് എറിഞ്ഞ 2 ഓവറിൽ അക്ഷർ 21 റൺസ് വിട്ടുനൽകിയിരുന്നു.
 
പ്രയാസമേറിയ നിമിഷങ്ങളിലേക്ക് ഈ ടീമിനെ വിടാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. അത്തരം മത്സരങ്ങളും സാഹചര്യങ്ങളും നേരിടുന്നത് ടീമിന് ഗുണം ചെയ്യും. ബൈലാറ്ററൽ സീരീസുകളിൽ ഇന്ത്യ എപ്പോഴും മികച്ച് നിൽക്കുന്നു. ഇത്തരം നീക്കങ്ങളിലൂടെ നമ്മൾ നമ്മളെ തന്നെ വെള്ളുവിളിക്കുകയാണ്. ഒന്ന് രണ്ട് മത്സരങ്ങൾ നമ്മൾ തോറ്റേക്കാം. എന്നാൽ അതിൽ എനിക്ക് പ്രശ്നങ്ങളില്ല. ദീർഘകാല ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചാണ് നമ്മുടെ നീക്കങ്ങൾ. ഇതെല്ലാം വലിയ മത്സരങ്ങളിലേക്ക് വരുമ്പോൾ ടീമിന് ഗുണം ചെയ്യും. ഹാർദ്ദിക് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍