ഇന്ത്യ വാങ്ങുന്നതിന്റെ ആറിരട്ടി ഇന്ധനം റഷ്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ വാങ്ങുന്നെന്നും യൂറോപ്പിന്റെ കാപട്യമാണിതെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. റഷ്യന്‍ യുദ്ധം ഇന്ത്യക്കുണ്ടാക്കുന്ന ഗുണത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടിനെ ഉള്‍പ്പെടുത്തി പറയുകയായിരുന്നു അദ്ദേഹം.