2 ലോകകപ്പ് സ്വന്തമാക്കിയിട്ടും ഇന്ത്യൻ ജേഴ്സിയിൽ 2 സ്റ്റാറുകൾ മാത്രം, കാരണമുണ്ട്

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (11:10 IST)
Indian Jersey
ടി20 ലോകകപ്പില്‍ രണ്ടാം തവണയും ലോകകിരീടം ഉയര്‍ത്തിയെങ്കിലും സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഒരു സ്റ്റാറുള്ള ജേഴ്‌സിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ധരിച്ചത്. ലോകകപ്പ് കിരീടനേട്ടങ്ങളുടെ എണ്ണമാണ് ജേഴ്‌സികളില്‍ നക്ഷത്രങ്ങളായി കാണിക്കാറുള്ളത്. ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്യയുടെ 2 നക്ഷത്രമുള്ള പുതിയ ജേഴ്‌സി മലയാളി താരം സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
 
ഇന്ത്യ- ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനല്‍ മത്സരത്തിന് മുന്‍പ് തന്നെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം സിംബാബ്വെ പര്യടനത്തിനായി തിരിച്ചിരുന്നു. ഇതോടെ താരങ്ങള്‍ക്ക് 2 നക്ഷത്രമുള്ള ജേഴ്‌സി എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇതിന് ഇന്ത്യ നല്‍കിയ വിശദീകരണം. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ കഴിഞ്ഞ ശേഷം ജൂലൈ രണ്ടിനായിരുന്നു ഇന്ത്യന്‍ സംഘം സിംബാബ്വെയിലേക്ക് തിരിച്ചത്.
 
 നിലവില്‍ ഏകദിനത്തില്‍ 2 നക്ഷത്രങ്ങളുള്ള ജേഴ്‌സിയാണ് ഇന്ത്യ ധരിക്കുന്നത്. ടി20 ലോകകപ്പും സ്വന്തമാക്കിയതോടെ ടി20യിലും ഇനി രണ്ട് നക്ഷത്രങ്ങളുള്ള ജേഴ്‌സിയിലാകും ഇന്ത്യ കളിക്കാനിറങ്ങുക. അതേസമയം സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം 13 റണ്‍സിന് പരാജയപ്പെട്ടു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article